👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


05 ഓഗസ്റ്റ് 2021

കൊച്ചിയിൽ ഫ്ലാറ്റിന് മുകളിൽ നിന്ന് വീണ് പ്ലസ്ടു വിദ്യാർഥിനി മരിച്ചു
(VISION NEWS 05 ഓഗസ്റ്റ് 2021)
എറണാകുളത്ത് ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു. ചിറ്റൂർ റോഡിൽ ശാന്തി തോട്ടേക്കാട് എന്ന ഫ്ളാറ്റിൽ നിന്ന് വീണ് അയറിൻ എന്ന 18 വയസ്സുകാരി ആണ് മരിച്ചത്. ഈ ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. പ്ലസ്ടു വിദ്യാർഥിനിയാണ് മരിച്ച അയറിൻ. രാവിലെ 9 മണിയോടെ ആയിരുന്നു സംഭവം. ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ സംശയം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only