13 ഓഗസ്റ്റ് 2021

ഓമശ്ശേരി സർവീസ് ബാങ്ക് ഓണചന്ത ആരംഭിച്ചു
(VISION NEWS 13 ഓഗസ്റ്റ് 2021)


ഓമശ്ശേരി: കേരള സർക്കാർ കൺസ്യൂമർഫെഡ് മുഖേന ഓമശ്ശേരി സർവീസ് സഹകരണ ബാങ്കിൻറെ നേതൃത്വത്തിൽ നടത്തുന്ന ഓണച്ചന്ത ആരംഭിച്ചു. നാഗാളികാവിൽ ബാങ്ക് പ്രസിഡന്റ് ശ്രീ. സി.പി ഉണ്ണിമോയി യുടെ അധ്യക്ഷതയിൽ വെച്ച്  നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ.പി അബ്ദുനാസർ ഉദ്ഘാടനം ചെയ്തു.  കിറ്റുകൾ ആയിട്ടാണ് സാധനങ്ങൾ വിൽപ്പനക്ക്  തയ്യാറാക്കിയിരിക്കുന്നത് .ഭൂരിഭാഗം ഇനങ്ങളും  വിപണിവിലയെക്കാൾ പകുതിയിലധികം സബ്സിഡി നിരക്കിലാണ് വിൽപ്പന നടത്തുന്നത് .

ബാങ്ക് ഭരണസമിതി അംഗങ്ങളായ ശ്രീ അയമ്മദ് കുട്ടി മാസ്റ്റർ, കെ എം കോമളവല്ലി,എം അബ്ദുറഹിമാൻ, മാലിക് വെളിമണ്ണ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അനീസ് ആർ എം,ഷോബി രവീന്ദ്രൻ, പവിത്രൻ പി, സഹദ് കൈവേലിമുക്ക്, അബ്ദുല്ലത്തീഫ് എ കെ എന്നിവർ സംബന്ധിച്ചു
പരിപാടിയിൽ ബാങ്ക് വൈസ് പ്രസിഡണ്ട് ശ്രീ പി കെ ഗംഗാധരൻ സ്വാഗതവും സെക്രട്ടറി ശ്രീ കെ പി നൗഷാദ് നന്ദിയും പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only