07/08/2021

'കൊറോണ വൈറസിനൊരു കത്ത്‌' വിജയികളെ പ്രഖ്യാപിച്ചു.
(VISION NEWS 07/08/2021)


ഓമശ്ശേരി:വായനാദിനത്തോടനുബന്ധിച്ച്‌ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഭരണസമിതി സംഘടിപ്പിച്ച 'കൊറോണ വൈറസിനൊരു കത്ത്‌'മൽസരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.അഞ്ച്‌ വിഭാഗങ്ങളായാണ്‌ കത്തെഴുത്ത്‌ മൽസരം നടന്നത്‌.‌പഞ്ചായത്ത്‌ ബോർഡ്‌ യോഗത്തിൽ വെച്ചാണ്‌ വിജയികളെ പ്രഖ്യാപിച്ചത്‌.രണ്ട്‌ വർഷത്തോളമായുള്ള പരിദേവനങ്ങളും സങ്കടങ്ങളും നിറഞ്ഞ മഹാമാരിക്കാലം വിദ്യാർത്ഥികളും മുതിർന്നവരുമുൾപ്പടെ ഹൃദയം കൊണ്ട്‌ കുറിച്ചിട്ടപ്പോൾ കത്തെഴുത്ത്‌ മൽസരം നവ്യാനുഭവമായി മാറി.

എൽ.പി.വിഭാഗത്തിൽ പി.ഫാത്വിമ റുഷ്‌ദ,പുഴിച്ചുരത്തിൽ,വെളിമണ്ണ(ഒന്നാം സ്ഥാനം),എസ്‌.ആർ.നീരജ്‌,മുടൂർ(രണ്ടാം സ്ഥാനം),അനന്ദു ഷാനീവ്‌,മലയിൽതൊടുകയിൽ,കൂടത്തായി(മൂന്നാം സ്ഥാനം)എന്നിവരും യു.പി.വിഭാഗത്തിൽ സ്നേഹ സെബാസ്റ്റ്യൻ,കൂടത്തായി(ഒന്നാം സ്ഥാനം),ടി.ടി.അനന്യ,തെക്കെതമ്പലങ്ങാട്ട്‌(രണ്ടാം സ്ഥാനം),കെ.പി.ഖദീജ റിൻഷ,പുറായിൽ(മൂന്നാം സ്ഥാനം)എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ സി.റ്റി.ദേവനന്ദ,കൂടത്തായി(ഒന്നാം സ്ഥാനം),സി.വി.ആയിഷ ഫിദ,ചന്താറുവീട്ടിൽ,അമ്പലക്കണ്ടി(രണ്ടാം സ്ഥാനം),ശ്രീ ഹർഷ സൂര്യ,മങ്ങാട്‌(മൂന്നാം സ്ഥാനം) എന്നിവരും കരസ്ഥമാക്കി.

ഹയർ സെക്കണ്ടറി വിഭാഗത്തിൽ പി.സി.നഫീസ,പൊന്നൻ ചാലിൽ,വെസ്റ്റ്‌ വെണ്ണക്കോട്‌ ഒന്നാം സ്ഥാനവും സി.അനഘ,ചെർപ്പുള്ള്യോരി,വെളിമണ്ണ രണ്ടാം സ്ഥാനവും നേടി.18 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ എ.എം.ഫർസാന ഫുആദ്‌,പുൽ പറമ്പിൽ ഒന്നാം സ്ഥാനവും ഇ.നാജിയ വഫിയ്യ,ക്രസന്റ്‌,അമ്പലക്കണ്ടി രണ്ടാം സ്ഥാനവും ആർ.കെ.ഹാജറ,പുറായിൽ,കൊളത്തക്കര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

അഞ്ച്‌ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയവർക്ക്‌ അന്തരിച്ച മുൻ പഞ്ചായത്ത്‌ പ്രസിഡണ്ടുമാരായ പി.പി.സൈദ്‌ ഹാജി,പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ,വി.സി.അഗസ്റ്റിൻ(കുഞ്ഞൻ),പി.പി.ആമിന ടീച്ചർ,ഓമശ്ശേരിയുടെ വികാസത്തിൽ വലിയ പങ്കു വഹിച്ച മുൻ പഞ്ചായത്ത്‌ മെമ്പർ പരേതനായ ഇ.കെ.ഉണ്ണി മോയി എന്നിവരുടെ നാമധേയത്തിലുള്ള ഉപഹാരവും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക്‌ പ്രത്യേക ഉപഹാരവും നൽകും.

ബോർഡ്‌ യോഗത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ എം.എം.രാധാമണി ടീച്ചർ,വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ കെ.ആനന്ദ കൃഷ്ണൻ,എം.ഷീജ.കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,ഫാത്വിമ അബു,അശോകൻ പുനത്തിൽ,മൂസ നെടിയടത്ത്‌,പി.ഇബ്രാഹീം ഹാജി,സീനത്ത്‌ തട്ടാഞ്ചേരി,പങ്കജവല്ലി,എം.ഷീല,ഡി.ഉഷാ ദേവി എന്നിവർ സംസാരിച്ചു.ജേതാക്കളെ പഞ്ചായത്ത്‌ ബോർഡ്‌ യോഗം അഭിനന്ദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only