👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

16 ഓഗസ്റ്റ് 2021

കൊടുവള്ളി യൂത്ത് കോൺഗ്രസ് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു
(VISION NEWS 16 ഓഗസ്റ്റ് 2021)


കൊടുവള്ളി: യൂത്ത് കോൺഗ്രസ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഗീയതയിൽ നിന്നും ഇന്ധന നികുതി വർധനവിൽ നിന്നും സ്വാതന്ത്ര്യം വേണം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് വാവാടു നിന്ന് ആരംഭിച്ച കാൽനടജാഥ കൊടുവള്ളിയിൽ സമാപിച്ചു.
 ജാഥാ ക്യാപ്റ്റന്ക്യാപ്റ്റൻ ഷമീർ ഓമശേരിക്ക്  പതാക കൈമാറി സംസ്ഥാന ജനറൽ സെക്രട്ടറി പി കെ രാഗേഷ്  ഉദ്ഘാടനം നിർവഹിച്ചു. കൊടുവള്ളി നോർത്ത് മണ്ഡലം പ്രസിഡണ്ട് അശോകൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജവഹർ പൂമംഗലം, ഷാഹുൽ മടവൂർ എന്നിവർ സന്നിഹിതരായിരുന്നു.* *സമാപന സമ്മേളന ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് നിർവഹിച്ചു. കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് സി കെ ജലീൽ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി മുജീബ് പുറായിൽ,കെ എസ് യു ജില്ലാ സെക്രട്ടറി ഷാദിഷബീബ്, മണ്ഡലം പ്രസിഡൻ്റ്മാരായ ഫസൽ പാലങ്ങാട്, പി.സി ഫിജാസ്, ഇഖ്ബാൽ കൂടത്തായി തുടങ്ങിയവർ സംസാരിച്ചു. ഫാറൂഖ് പുത്തലത്ത് സ്വാഗതവും ജ്യോതി ജി.നായർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only