07 ഓഗസ്റ്റ് 2021

ഇന്ത്യക്കാരുടെ യുഎഇ പ്രവേശനം; നിബന്ധനകൾ ഇങ്ങനെ
(VISION NEWS 07 ഓഗസ്റ്റ് 2021)

ദുബായിലെ താമസവീസയുള്ള ഇന്ത്യക്കാർക്ക് ദുബായ് രാജ്യാന്തര വിമാനത്താവളം വഴിയും അബുദാബി വീസയുള്ളവർക്ക് അബുദാബി വിമാനത്താവളം വഴിയും മാത്രമേ യുഎഇയിൽ പ്രവേശിക്കാനാകൂവെന്ന് ഭരണകൂടം. മറ്റു എമിറേറ്റുകളിലെ താമസ വീസക്കാർക്ക് ഈ വിമാനത്താവളങ്ങൾ വഴി രാജ്യത്ത് പ്രവേശിക്കാനാവില്ല.

ദുബായ് വീസക്കാർ ജി.ഡി.ആർ.എഫ്.എയിൽ നിന്നും അബുദാബി അടക്കം മറ്റു എമിറേറ്റുകളിലെ വീസക്കാർ ഐ.സി.എയിൽ നിന്നും അനുമതി നേടണം. അബുദാബിയിലെത്തുന്നവർക്ക് 10 ദിവസത്തെ ക്വാറൻറീൻ നിർബന്ധമാണ്. നാലാമത്തേയും എട്ടാമത്തേയും ദിവസങ്ങളിൽ ആര്‍ടി–പി.സി.ആർ പരിശോധന നടത്തുകയും വേണം. അതേസമയം, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് ഇത്തിഹാദ് എയർവെയ്സ് അബുദാബിയിലേക്ക് സർവീസ് തുടങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only