23 ഓഗസ്റ്റ് 2021

കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ: ആദ്യ പരിഗണന ഗുരുതര രോഗമുള്ള കുട്ടികൾക്ക്
(VISION NEWS 23 ഓഗസ്റ്റ് 2021)
കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചാൽ ഗുരുതര രോഗങ്ങളുള്ള കുട്ടികള്‍ക്കായിരിക്കും ആദ്യം വാക്സിൻ നൽകുകയെന്ന് കേന്ദ്രസര്‍ക്കാരിന്റെ ഉപദേശക സമിതിയായ നാഷണല്‍ ഇമ്യൂണൈസേഷന്‍ ടെക്‌നിക്കല്‍ അഡ്‌വൈസറി ഗ്രൂപ്പ്.

സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി വാക്‌സിന്റെ അടിയന്തര ഉപയോഗിക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു ഈ വാക്‌സിന്‍ നല്‍കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയായവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന് എന്‍.ടി.എ.ജി.ഐ. മേധാവി എന്‍.കെ. അറോറ പറഞ്ഞു. ഭാരത് ബയോടെക്കിന്റെ കുട്ടികള്‍ക്കുള്ള വാക്‌സിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only