👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

സമ്മതമില്ലാതെ മകൾ ഒളിച്ചോടി: മകളുടെ കഴുത്തറുത്ത് കൊല്ലാൻ പിതാവിന്റെ ശ്രമം
(VISION NEWS 17 ഓഗസ്റ്റ് 2021)
സമ്മതമില്ലാതെ വിവാഹിതയായ മകളെ കഴുത്തറുത്തു കൊല്ലാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിലായി. തമിഴ്നാട്ടിലെ അവിനാശിയിലാണ് സംഭവം. പ്രണയ വിവാഹം ചെയ്ത 19-കാരിയെ അച്ഛനായ പൂരാജയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.

മദ്യപിച്ചെത്തിയ ശേഷം തന്നെ അനുസരിച്ചില്ലെന്ന് പറഞ്ഞായിരുന്നു കൊലപാതകത്തിന് ശ്രമിച്ചതെന്ന് അവിനാശി എസ്ഐ കാർത്തിക് തങ്കം അറിയിച്ചു.

പെയിന്റിങ് തൊഴിലാളിയായിരുന്നു ഇയാൾ. മകൾ 25-കാരനായ മുഹമ്മദ് യാസിനുമായി നാല് വർഷത്തോളം പ്രണയത്തിലായിരുന്നു. ഇത് വീട്ടിലറിഞ്ഞപ്പോൾ, വിസമ്മതം അറിയിക്കുകയും മകൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അച്ഛനറിയാതെ പെൺകുട്ടി യാസിനൊപ്പം പോയി. പിന്നാലെ വിവാഹിതരായ ഇരുവരും യാസിന്റെ കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്നു. എന്നാൽ തന്റെ സമ്മതമില്ലാതെ വിവാഹതിയായെന്ന് പറഞ്ഞ് പെൺകുട്ടിയെ ആക്രമിക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only