06 ഓഗസ്റ്റ് 2021

കരിപ്പൂര്‍ വിമാന അപകട വാര്‍ഷികം; കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ സ്മൃതിദീപം തെളിയിച്ചു.
(VISION NEWS 06 ഓഗസ്റ്റ് 2021)
കരിപ്പൂർ വിമാന അപകട വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ സ്മൃതിദീപം തെളിയിച്ചു. വിമാന അപകട ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുന്നതിൽ സഹായിച്ച ഘടകങ്ങളെ അവലോകനം ചെയ്തുകൊണ്ടുള്ള ഡോക്യുമെന്ററി പ്രകാശനവും നടത്തി.

ഡോക്യുമെന്ററി പ്രകാശനം ബഹു. ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ആസ്റ്റർ മിംസ് നോർത്ത് കേരള സി. ഇ. ഒ. ഫർഹാൻ യാസിൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. മൊയ്തുഷമീർ, ഡോ. പ്രിൻസ് ഷാനവാസ് ഖാൻ, ഡോ. അലക്‌സ് എ എന്നിവർ സ്മൃതിദീപം തെളിയിക്കുന്നതിന് നേതൃത്വം വഹിച്ചു.

ഡോ. എബ്രഹാം മാമ്മൻ (ഹെഡ്, പീഡിയാട്രിക് സർജറി & സി എം എസ്), ഡോ. സുരേഷ്‌കുമാർ ഇ. കെ (ഹെഡ്, പീഡിയാട്രിക്‌സ് & കോവിഡ് നോഡൽ ഓഫീസർ), ഡോ. വേണുഗോപാലൻ പി. പി (ഡയറക്ടർ, എമർജൻസി മെഡിസിൻ), ഡോ. കെ. എസ്. കൃഷ്ണകുമാർ (ഹെഡ്, പ്ലാസ്റ്റിക് & വാസ്‌കുലാർ സർജറി), ഡോ. റോജൻ കുരുവിള (ഹെഡ്, ജനറൽ സർജറി), ഡോ. പ്രദീപ് കുമാർ (ഹെഡ്, ഓർത്തോപീഡിക്‌സ്), ഡോ. നൗഫൽ ബഷീർ (ഡെപ്യൂട്ടി സി എം എസ് & സീനിയർ കൺസൽട്ടന്റ് ന്യൂറോ സർജൻ), ഡോ. മഹേഷ്‌ ബി. എസ്(ഹെഡ്, ക്രിട്ടിക്കൽ കെയർ വിഭാഗം), ഡോ. അനൂപ് വി (ഹെഡ്, ഡെന്റൽ & സി എം എഫ് സർജറി), ഷീലാമ്മ ജോസഫ് (സി എം എസ്) എന്നിവർ ഡെക്യുമെന്ററിക്ക് നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only