22 ഓഗസ്റ്റ് 2021

തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സിനിമ തിയറ്ററുകള്‍ തുറക്കും
(VISION NEWS 22 ഓഗസ്റ്റ് 2021)
തമിഴ്‌നാട്ടില്‍ നാളെ മുതല്‍ സിനിമ തിയറ്ററുകള്‍ തുറക്കും. ഏപ്രില്‍ 26നാണ് ലോക്ക്ഡൗണ്‍ മൂലം തിയറ്ററുകള്‍ വീണ്ടും അടച്ച് പൂട്ടിയത്. നിരവധി സിനിമകളാണ് തിയറ്ററില്‍ റിലീസിനായി കാത്തിരിക്കുന്നത്. നിലവില്‍ 50 ശതമാനം കാഴ്ച്ചക്കാര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്.

തിയറ്റര്‍ ഉടമകളും സ്ഥാപനത്തിലെ തൊഴിലാളികളും വാക്‌സിന്‍ സ്വീകരിച്ചവരായിരിക്കണം. കൂടാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കണം തിയറ്റര്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന നിര്‍ദ്ദേശം തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. തിയറ്റര്‍ തുറക്കാന്‍ അനുമതി ലഭിച്ചെങ്കിലും സെക്കന്റ് ഷോയ്ക്ക് അനുമതിയില്ല.

ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം അവസാനമായി തുറക്കുന്ന ബിസിനസ് സംരംഭങ്ങളാണ് തിയറ്റര്‍. ജൂലൈ മാസം മുതല്‍ തിയറ്റര്‍ ഉടമകള്‍ സര്‍ക്കാരിനോട് തിയറ്റര്‍ തുറക്കാനുള്ള അനുമതിക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ കൊവിഡ് മൂന്നാം തരംഗം വരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തിയറ്റര്‍ തുറക്കാന്‍ അനുമതി നേരത്തെ നല്‍കാതിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only