👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


17 ഓഗസ്റ്റ് 2021

ആനക്കാംപൊയിൽ ചെറുകിട ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു
(VISION NEWS 17 ഓഗസ്റ്റ് 2021)
തിരുവമ്പാടി:ആനക്കാംപൊയിൽ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവഹിച്ചു.കോടഞ്ചേരി പഞ്ചായത്തിലെ കണ്ടപ്പൻചാൽ ജലവൈദ്യുത നിലയത്തിൽ വച്ച് നടന്ന ഉദ്ഘാടന ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.  

സംസ്ഥാന സർക്കാരിന് കീഴിൽ BOOT വ്യവസ്ഥയിൽ ആനക്കാംപൊയിൽ പവർ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ കെ എസ് കെ ഫാബ്രിക്കേറ്റേഴ്സ് ആൻഡ് ഇരക്റ്റേഴ്സ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡ് ആണ് പദ്ധതി നിർമ്മിച്ചത്. എട്ട് മെഗാവാട്ട് ശേഷിയുള്ളതാണ് ഈ ചെറുകിട ജലവൈദ്യുത പദ്ധതി. 

ചടങ്ങിൽ പ്രോജക്ട് കോ -ഓർഡിനേറ്റർ ഷാഹുൽ ഹമീദ് സ്വാഗതം ആശംസിച്ചു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, സെക്രട്ടറി കെ ഗിരീഷ് കുമാർ,വാർഡ് മെമ്പർ ലീലാമ്മ കണ്ടത്തിൽ, ആനക്കാംപൊയിൽ പവർ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ എം ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only