17 ഓഗസ്റ്റ് 2021

കേരളത്തിന്‍റെ വികസന മാതൃകയായിരുന്നു ജനകീയാസൂത്രണം; മുഖ്യമന്ത്രി
(VISION NEWS 17 ഓഗസ്റ്റ് 2021)
കേരളത്തിന്‍റെ വികസന മാതൃകയായിരുന്നു ജനകീയാസൂത്രണമെന്ന് മുഖ്യമന്ത്രി. പ്രാദേശിക സർക്കാരുകളുടെ അഭിപ്രായം മാനിച്ചാണ് ഈ സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കേരളത്തിന്‍റെ വികസന ചരിത്രത്തിൽ പുതിയ തെളിച്ചം നല്‍കിയ ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സംസ്ഥാന ഉദ്‌ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗ്രാമനഗരങ്ങളുടെ വികസനത്തിന്‍റെ കേന്ദ്ര ബിന്ദുക്കളായി പ്രാദേശിക സർക്കാരുകൾ മാറണം. ദുരന്തങ്ങൾ വിതക്കുന്ന നഷ്ടങ്ങൾ കുറക്കാൻ പ്രാദേശിക സർക്കാരുകൾക്കാകും. ധനകാര്യ വർഷം അവസാനിക്കുമ്പോളാകരുത് ആസൂത്രണത്തെക്കുറിച്ച് ഓർക്കുന്നതെന്നും ലക്ഷ്യം വാക്കുകളിൽ മാത്രം ആകരുത്, അനുഭവത്തിൽ കൂടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് ഭവന പദ്ധതി വീണ്ടും വിപുലപ്പെടുത്തുമെന്നും ഇതിനായി സഹായങ്ങൾ നൽകാൻ ചിലർ മുന്നോട്ട് വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only