👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

24 ഓഗസ്റ്റ് 2021

'ഓപ്പറേഷന്‍ ദേവി ശക്തി': അഫ്ഗാൻ രക്ഷാദൗത്യത്തിന് പേര് നല്‍കി കേന്ദ്രം
(VISION NEWS 24 ഓഗസ്റ്റ് 2021)
അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള രക്ഷാദൗത്യത്തിന് ഓപ്പറേഷന്‍ ദേവി ശക്തി എന്ന് പേരിട്ട് കേന്ദ്രസര്‍ക്കാര്‍. ഓപ്പറേഷന്‍ ദേവി ശക്തി എന്നാണ് രക്ഷാ ദൗത്യത്തെ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ വിശേഷിപ്പിച്ചത്. വ്യോമസേനയ്ക്കും എയര്‍ ഇന്ത്യയ്ക്കും വിദേശകാര്യ മന്ത്രാലയത്തിനും സല്യൂട്ടെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം കാബൂളില്‍ നിന്ന് 78 പേരുമായി യാത്രതിരിച്ച എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയിലെത്തി. മലയാളിയായ സിസ്റ്റര്‍ തെരേസ ക്രസ്റ്റ ഉള്‍പ്പടെ 25 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ബാക്കിയുള്ളവര്‍ അഫ്ഗാന്‍ പൗരന്‍മാരായ സിഖ് സമുദായ അംഗങ്ങളാണ്. അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരകളില്‍ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബിന്‍റെ മൂന്നു പതിപ്പുകളും ഈ വിമാനത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടു വന്നു. കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, വി മുരളീധരന്‍ എന്നിവര്‍ ഗ്രന്ഥങ്ങള്‍ ഏറ്റുവാങ്ങി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only