👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 ഓഗസ്റ്റ് 2021

പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ ഡോക്യുമെന്ററി ഡോ:എം.കെ.മുനീർ എം.എൽ.എ.പ്രകാശനം ചെയ്തു
(VISION NEWS 04 ഓഗസ്റ്റ് 2021)
ഓമശ്ശേരി:മുസ്‌ലിം ലീഗിന്റെ മുതിർന്ന നേതാവും ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡണ്ടുമായിരുന്ന വെണ്ണക്കോട്‌ പി.പി.മൊയ്തീൻ കുട്ടി മാസ്റ്ററുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച്‌ വെണ്ണക്കോട്‌ ടൗൺ മുസ്‌ലിം ലീഗ്‌ കമ്മിറ്റി നിർമ്മിച്ച 'നാടിന്റെ മാഷ്‌' മിനി ഡോക്യുമെന്ററി ഡോ:എം.കെ.മുനീർ എം.എൽ.എ.പ്രകാശനം ചെയ്തു.

മുസ്‌ലിം ലീഗ്‌ പാർട്ടിയുടെ നേതാവായും പതിറ്റാണ്ടുകളോളം ജന പ്രതിനിധിയായും നിസ്തുലമായ സേവനമനുഷ്ഠിച്ച പി.പി.മൊയ്തീൻ കുട്ടി മാസ്റ്റർ ജനഹൃദയങ്ങളിൽ ഇന്നും തെളിമയോടെ ജീവിക്കുകയാണെന്ന് ഡോ:എം.കെ.മുനീർ അനുസ്മരിച്ചു.സി.എച്ച്‌.മുഹമ്മദ്‌ കോയ ഉൾപ്പടെ പൂർവ്വകാല നേതാക്കളുമായി അദ്ദേഹത്തിനുണ്ടായിരുന്ന അഭേദ്യമായ വ്യക്തിബന്ധങ്ങൾ നാടിന്റെ വികസനത്തിനും പുരോഗതിക്കും മുതൽക്കൂട്ടായെന്നും മുനീർ കൂട്ടിച്ചേർത്തു.

പി.പി.മൊയ്തീൻ കുട്ടി മാസ്റ്ററുടെ സംഭവബഹുലമായ രാഷ്ട്രീയ ജീവിതം ഹൃസ്വമായി വരച്ചുകാട്ടുന്ന 34 മിനുറ്റ്‌ ദൈർഘ്യമുള്ള ഡോക്യുമെന്ററിയുടെ രചനയും സംവിധാനവും നിർവ്വഹിച്ചത്‌ ഓമശ്ശേരി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ്‌ ജന:സെക്രട്ടറി റസാഖ്‌ മാസ്റ്റർ തടത്തിമ്മലാണ്‌.ഗായകനും സംസ്ഥാന സ്കൂൾ കലോൽസവ ജേതാവുമായ ശിഹാദ്‌ വെണ്ണക്കോടാണ്‌ എഡിറ്റിംഗും ഗാനാലാപനവും നടത്തിയത്‌.യുത്ത്‌ ലീഗ്‌ ജില്ലാ കമ്മിറ്റിയംഗം റഫീഖ്‌ കൂടത്തായിയാണ്‌ വിവരണം.

പ്രകാശന ചടങ്ങിൽ റസാഖ്‌ മാസ്‌റ്റർ തടത്തിമ്മൽ അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി,വി.പി.അബൂബക്കർ ഹാജി,ജവാഹിർ പി.പി.ഹുസൈൻ ഹാജി,എ.കെ.ഇബ്രാഹീം(കെ.എസ്‌.ആർ.ടി.സി),ഗ്രാമ പഞ്ചായത്തംഗം അശോകൻ പുനത്തിൽ,എം.എം.ഇബ്രാഹീം മുസ്‌ലിയാർ,തോട്ടത്തിൽ അഹമ്മദ്‌ കുട്ടി ഹാജി,എം.പി.ആലി,കബീർ വെണ്ണക്കോട്‌ സംസാരിച്ചു.ഗൂഗിൾ മീറ്റിലൂടെ വിവിധ സംഘടനാ പ്രതിനിധികളായ കെ.കെ.അബ്ദുല്ലക്കുട്ടി,ഒ.എം.ശ്രീനിവാസൻ നായർ,സി.കെ.റസാഖ്‌ മാസ്റ്റർ കൈവേലിമുക്ക്‌,യു.കെ.ഹുസൈൻ,പി.വി.സ്വാദിഖ്‌,ചാത്തമംഗലം ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മൊയ്തു പീടികക്കണ്ടി,മുനവ്വർ സാദത്ത്‌ പുനത്തിൽ എന്നിവർ പി.പി.മൊയ്തീൻ കുട്ടി മാസ്റ്ററെ അനുസ്മരിച്ചു.എം.അബൂബക്കർ സ്വാഗതവും ടി.അഷ്‌ റഫ്‌ നന്ദിയും പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only