👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ഓഗസ്റ്റ് 2021

ഇന്ത്യക്കാര്‍ ലോകത്തെവിടെ പ്രതിസന്ധിയിലായാലും രക്ഷിക്കാന്‍ രാജ്യത്തിന് കരുത്തുണ്ട്-മോദി
(VISION NEWS 29 ഓഗസ്റ്റ് 2021)
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ക്ക് ലോകത്ത് ഏത് കോണില്‍ പ്രതിസന്ധിയുണ്ടായാലും അവരെ രക്ഷിക്കാനുള്ള കരുത്ത് ഇന്ത്യക്ക് ഇന്ന് കൈവശമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിസ്താനിലെ സാഹചര്യമായാലും കോവിഡ് പ്രതിസന്ധിയായാലും ശരി ഇന്ത്യയുടെ ഇടപെടല്‍ ഇന്ന് ലോകത്തിന് മുന്നില്‍ തെളിവായിക്കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ജാലിയന്‍ വാലാ ബാഗിന്റെ നവീകരച്ച സ്മാരകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ നൂറ്കണക്കിന് ഇന്ത്യക്കാരെ ഓപ്പറേഷന്‍ ദേവി ശക്തിയിലൂടെ നാട്ടിലേക്ക് തിരികെയെത്തിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ജാലിയന്‍വാലാ ബാഗ് സാമാരകത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഒരു രാജ്യത്തിനും അതിന്റെ ചരിത്രം മറക്കാന്‍ കഴിയുന്ന ഒന്നല്ല.

വിഭജനകാലത്ത് രാജ്യം ഏത് അവസ്ഥയിലൂടെയാണ് കടന്ന് പോയതെന്ന് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും നോക്കിയാല്‍ നമുക്ക് കാണാന്‍ കഴിയും പ്രത്യേകിച്ച് പഞ്ചാബില്‍-പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ചരിത്രത്തില്‍ ജാലിയന്‍വാലാ ബാഗിന്റെ പ്രസക്തി വളരെ വലുതാണെന്നും ഭഗത് സിങ്ങിനെപ്പോലെയുള്ളവര്‍ക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടാന്‍ ഊര്‍ജ്ജം പകര്‍ന്ന സ്മാരകമാണ് അതെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യത്തിന്റെ നടുക്കുന്ന ചരിത്രം നമുക്ക് മറക്കാന്‍ കഴിയുന്ന ഒന്നല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ ഗോത്ര വര്‍ഗ സമൂഹത്തേയും മോദി പ്രശംസിച്ചു. ചരിത്ര പുസ്തകങ്ങളില്‍ അവരുടെ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only