24 ഓഗസ്റ്റ് 2021

പ്ലസ് വൺ പ്രവേശനം ഇന്ന് മുതൽ; ഓൺലൈനായി അപേക്ഷിക്കേണ്ടതെങ്ങനെ...?
(VISION NEWS 24 ഓഗസ്റ്റ് 2021)
ഈ അധ്യയന വർഷത്തെ ഹയർ സെക്കന്ററി ഒന്നാം വർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ഇന്നുമുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ


ലഭ്യമാവും.

ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന്  http://admission.dge.kerala.in എന്ന വെബ്‌സൈറ്റിലെ ‘Click for Higher Secondary Admission’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിന് ‘Click for Admission to NSQF Courses (VHSE)’ എന്ന വെബ്‌സൈറ്റിലെ എന്ന ലിങ്കിൽ അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും.

അപേക്ഷയിൽ നൽകുന്ന വിവരങ്ങൾ കൃത്യമാകണം. തെറ്റായ വിവരങ്ങൾ നൽകി അലോട്ട്മെന്റ് നേടിയാൽ റദ്ദാക്കുന്നതാണ്

അഡ്മിഷൻ വെബ്സൈറ്റിലെ പ്രോസ്പെക്ടസും, അനുബന്ധ വിവരങ്ങളും വ്യക്തമായി വായിച്ച് മനസിലാക്കണം

പത്താതരം തുല്യതാ പരീക്ഷ പാസായവർ സർട്ടിഫിക്കറ്റിന്റെ കോപ്പി അപേക്ഷയ്ക്കൊപ്പം അപ്ലോഡ് ചെയ്യണം

വിഭിന്നശേഷി വിഭാ​ഗത്തിൽപ്പെട്ടവരും മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം


അപേക്ഷ സമർപ്പിക്കുമ്പോൾ ലഭിക്കുന്ന അപേക്ഷ നമ്പർ സൂക്ഷിക്കുക

അപേക്ഷയിൽ വിദ്യാർത്ഥിയുടേയോ രക്ഷകർത്താക്കളുടേയോ മൊബൈൽ നമ്പർ മാത്രം നൽകാൻ ശ്രദ്ധിക്കണം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only