👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


09 ഓഗസ്റ്റ് 2021

മധ്യപ്രദേശിൽ കനത്ത മഴ തുടരുന്നു; മഴക്കെടുതിയില്‍ മൃതദേഹം സംസ്‌കരിക്കാനാവാതെ ബുദ്ധിമുട്ടി ജനങ്ങള്‍
(VISION NEWS 09 ഓഗസ്റ്റ് 2021)മധ്യപ്രദേശില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ പൊറുതിമുട്ടി ജനം. മഴയെ തുടര്‍ന്ന് പല ഗ്രാമങ്ങളും വെള്ളത്തില്‍ മുങ്ങി. മഴക്കെടുതിയില്‍ മൃതദേഹം സംസ്‌കാരം നടത്താന്‍ പോലും കഴിയാതെ ജനം ബുദ്ധിമുട്ടുന്നു.
വടക്കന്‍ മധ്യപ്രദേശിലെ ഗുണ ജില്ലയിലെ ഭദൗര ഗ്രാമത്തിലാണ് വെള്ളത്തില്‍ മുങ്ങിയ തെരുവിലൂടെ, സംസ്‌കാരത്തിനായി മൃതദേഹം ചുമന്നു കൊണ്ടുപോയത്. 

അതേ സമയം ഗുണയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെയുള്ള ഭദൗരയില്‍ റോഡുകളുടെയും അഴുക്കുചാല്‍ സംവിധാനത്തിന്റെയും ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുണ്ട്. ഓടകളില്‍ വെള്ളംകെട്ടി നില്‍ക്കുന്നതും റോഡുകളുടെ നവീകരണം ശരിയായ ഇടവേളകളില്‍ നടത്താത്തതുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന വിമര്‍ശനവും വ്യാപകമായി ഉയരുന്നുണ്ട്. ഗ്വാളിയാര്‍, ശിവപുരി, ഗുണ, ഷെയ്പൂര്‍, ബിന്ദ് എന്നിവിടങ്ങളില്‍ മഴമൂലം നിരവധി ഗ്രാമീണരാണ് വലിയ ദുരിതം അനുഭവിക്കുന്നത്. ഓഗസ്റ്റ് ഒന്നിനും ഏഴിനുമിടെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only