24 ഓഗസ്റ്റ് 2021

ദേശീയ വിദ്യാഭ്യാസ നയം: പുതിയ സംരംഭങ്ങള്‍ക്ക് ഇന്ന് തുടക്കമാകും
(VISION NEWS 24 ഓഗസ്റ്റ് 2021)
ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) 2020ന്റെ പ്രധാന സംരംഭങ്ങള്‍ക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഇന്ന് തുടക്കമിടും.എന്‍ഇപി 2020ന്റെ ഒരു വര്‍ഷത്തെ നേട്ടങ്ങളെക്കുറിച്ചുള്ള ഒരു ബുക്ക്‌ലെറ്റും, എന്‍സിഇആര്‍ടിയുടെ ഇതര അക്കാദമിക് കലണ്ടറും പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

എന്‍സിഇആര്‍ടിയുടെ 2021-22 ഇതര അക്കാദമിക് കലണ്ടറില്‍ സിലബസില്‍ നിന്നോ പാഠപുസ്തകത്തില്‍ നിന്നോ എടുത്ത പഠന ഫലങ്ങള്‍, തീമുകള്‍, അദ്ധ്യായങ്ങള്‍ എന്നിവ പരാമര്‍ശിച്ചുകൊണ്ടുള്ള രസകരവും വെല്ലുവിളി നിറഞ്ഞതുമായ പ്രവര്‍ത്തനങ്ങളുടെ ആഴ്ച തിരിച്ചുള്ള പ്ലാനുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only