👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


16 ഓഗസ്റ്റ് 2021

എയർ ഇന്ത്യ വിമാനം റദ്ദാക്കി;എല്ലാ രാജ്യങ്ങളും അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി
(VISION NEWS 16 ഓഗസ്റ്റ് 2021)
കാബൂളിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി. കാബൂളിലെ വ്യോമപാത അടച്ചതിനെത്തുടര്‍ന്നാണ് എയർ ഇന്ത്യ വിമാനം റദ്ദാക്കിയത്. അന്താരാഷ്ട്ര വിമാനസർവ്വീസുകളെല്ലാം തന്നെ അഫ്​ഗാനിസ്ഥാന്റെ വ്യോമമേഖല ഒഴിവാക്കി. കാബൂൾ വിമാനത്താവളത്തിലെ എല്ലാ സർവ്വീസുകളും നിർത്തിവച്ചു. താലിബാന്‍ അഫ്ഗാന്റെ അധികാരം കൈയടക്കിയ സാഹചര്യത്തിലാണ് കാബൂളില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്‍മാരെയും പ്രതിനിധികളെയും രക്ഷപ്പെടുത്താന്‍ എയര്‍ ഇന്ത്യ വിമാനം ചാര്‍ട്ട് ചെയ്തത്. എന്നാല്‍ പറയുന്നുയരാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് യാത്ര അനിശ്ചിതത്വത്തിലായത്.

അറുപതോളം രാജ്യങ്ങളിലെ പൗരന്മാർ കാബൂളിൽ കുടുങ്ങിയിരിക്കുകയാണ്. താലിബാൻ പിടിച്ചെടുത്ത രാജ്യത്തുനിന്ന് രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാൻകാർ വിമാനങ്ങളിലേക്ക് ഇരച്ചുകയറി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നടത്തിയ വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു.നിരവധി പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.

റൺവേയിൽ അടക്കം ജനം തമ്പടിച്ചതോടെ കാബൂൾ വിമാനത്താവളം പൂർണ്ണമായി അടച്ചു. എല്ലാ രാജ്യങ്ങളുടെയും വിമാനസർവീസുകൾ അഫ്ഗാന്റെ വ്യോമമേഖല ഒഴിവാക്കി. ജനങ്ങളെ സുരക്ഷിതമായി രാജ്യംവിടാൻ അനുവദിക്കണമെന്ന് വിവിധ രാജ്യങ്ങൾ താലിബാനോട് ആവശ്യപ്പെട്ടു. വിദേശികളെ അക്രമിക്കില്ലെന്നും പ്രതികാരം ആരോടുമില്ലെന്നും താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. രാജ്യത്തിന്റെ പേരുമാറ്റി 'ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്നാക്കിയതായി താലിബാൻ സ്ഥിരീകരിച്ചു. അഫ്ഗാനിൽ യുദ്ധം അവസാനിച്ചെന്ന് പ്രഖ്യാപിച്ച താലിബാൻ രാജ്യത്ത് ഇനി ഇസ്‌ലാമിക ഭരണമായിരിക്കുമെന്നും വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only