👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


01 ഓഗസ്റ്റ് 2021

മീരഭായ് ചാനുവിന്റെ ജീവിതം സിനിമയാകുന്നു
(VISION NEWS 01 ഓഗസ്റ്റ് 2021)

 


ടോക്കിയോ ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ നേടിയ മീരഭായ് ചാനുവിന്റെ ജീവിതം സിനിമാകുന്നു. മണിപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്യൂതി ഫിലിംസ് എന്ന സിനിമാ നിര്‍മ്മാണ കമ്പനിയാണ് താരത്തിന്റെ ജീവചരിത്ര സംബന്ധിയായ സിനിമ ഏറ്റെടുത്തിരിക്കുന്നത്.

ഈ വര്‍ഷം നടന്ന ടോക്കിയോ ഒളിംപിക്‌സില്‍ വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടി രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിച്ച താരമാണ് മണിപ്പൂര്‍ സ്വദേശിനിയായ മീരാഭായ് ചാനു. മണിപ്പൂരി ഭാഷയില്‍ പുറത്തിറങ്ങുന്ന ചിത്രം ഇംഗ്ലീഷിലേക്കും, മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്കും മൊഴിമാറ്റം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ആറ് മാസത്തിനു ശേഷം ഷൂട്ടിങ്ങ് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്ന ചിത്രത്തിലേക്ക് മീരാഭായിയുടെ രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ തേടുകയാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍. ചിത്രം നിര്‍മ്മിക്കുന്നത് സംബന്ധിച്ചുള്ള ധാരണാപത്രം താരത്തിന്റെ വീട്ടില്‍ വെച്ച് ചാനുവിന്റെ ടീം സ്യൂതി ഫിലിംസുമായി ഒപ്പുവെച്ചു. മീരാഭായിയുടെ കുട്ടിക്കാലം, ഗ്രാമത്തിലെ ജീവിതം, ഭാരോദ്വഹന പരിശീലനം, ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിലെ പ്രകടനം തുടങ്ങി ടോക്കിയോ ഒളിംപിക്‌സിലെ മെഡല്‍ നേട്ടം വരെയുള്ള സംഭവ ബഹുലമായ കാര്യങ്ങള്‍ കോര്‍ത്തിണക്കിയാവും ചിത്രം പുറത്തിറങ്ങുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only