👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

25 ഓഗസ്റ്റ് 2021

പ്രതിഭാ സംഗമവും അവാര്‍ഡ് ദാനവും
(VISION NEWS 25 ഓഗസ്റ്റ് 2021)


ഓമശ്ശേരി: പുത്തൂര്‍ യൂണിറ്റ് കെ.എന്‍.എം, ഐ.എസ്.എം, എം.എസ്.എം, എം.ജി.എം, ഐ.ജി.എം സംയുക്തമായി സംഘടിപ്പിച്ച പ്രതിഭാ സംഗമവും അവാര്‍ഡ് ദാനവും ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് പി. അബ്ദുന്നാസര്‍ പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. പുത്തൂര്‍ യൂണിറ്റ് പ്രസിഡന്‍റ് കെ.പി. അബ്ദുല്‍ അസീസ് സ്വലാഹി അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു, സി.ഐ.ഇ.ആര്‍ മദ്റസ പൊതുപരീക്ഷാ വിജയികള്‍ളെ ആദരിക്കുന്ന സംഗമത്തില്‍ ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ യൂനുസ് അമ്പലക്കണ്ടി, ഡോ. ഐ.പി. അബ്ദുസ്സലാം, പുത്തൂര്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ മഹല്ല് സെക്രട്ടറി പി. ഇബ്രാഹിം, എം.കെ. പോക്കര്‍ സുല്ലമി (കെ.എന്‍.എം), നവീദ് ഇഹ്സാന്‍ (എം.എസ്.എം), മറിയക്കുട്ടി സുല്ലമിയ്യ (എം.ജി.എം), നജ ഷരീഫ് (ഐ.ജി.എം), ഐ.എസ്.എം. പുത്തൂര്‍ യൂണിറ്റ് പ്രസിഡന്‍റ് ഐ.പി. ബഷീര്‍, സെക്രട്ടറി എം.കെ. നജീബ് എന്നിവര്‍ പ്രസംഗിച്ചു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only