21 ഓഗസ്റ്റ് 2021

താലിബാനിസം ഇസ്ലാം അല്ല:ഡോ.ഹുസൈൻ മടവൂർ
(VISION NEWS 21 ഓഗസ്റ്റ് 2021)


അഫ്ഗാനിസ്താനിൽ  താലിബാൻ ചെയ്യുന്നതായി പ്രചരിക്കുന്ന വാർത്തകൾ ശരിയാണെങ്കിൽ ആ താലിബാനിസം ഇസ്ലാമികമല്ലെന്നും അത് ലോകത്തിന്ന് തന്നെ ഭീഷണിയാവുമെന്നും പ്രമുഖ മുസ്ലിം പണ്ഡിതനും കോഴിക്കോട് പാളയം ജുമാ മസ്ജിദ് മുഖ്യ ഇമാമുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് അവിടെ ഭരണം നടത്തിയ താലിബാൻ അന്നവിടെ ചെയ്തു കൂട്ടിയ ഭീകരവും മനുഷ്യത്വ രഹിതവും സ്ത്രീ വിരുദ്ധവുമായ പ്രവർത്തനങ്ങൾ ലോകം കണ്ടതാണ്.
ആ ഒരു അനുഭവത്തിന്റെ വെളിച്ചത്തിലാണിപ്പോൾ ആയിരക്കണക്കിനാളുകൾ അവിടെ നിന്ന് നാട് വിട്ടോടാൻ ശ്രമിക്കുന്നത്. താലിബാൻ ഇസ്ലാമിനെ പ്രതിനിധീകരിക്കുന്നില്ല. അവരുടെ പ്രവർത്തനങ്ങൾക്ക് ഇസ്ലാം ഉത്തരവാദിയുമല്ല. അസ്ഥിരമായ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നുണ്ടായ അപക്വമായ ഒരു കൂട്ടായ്മയാണ് താലിബാൻ. എന്നാൽ താലിബാന്റെ പ്രവർത്തനങ്ങളുയർത്തിക്കാട്ടി ഇസ്ലാമിനെ വിമർശിക്കുകയും ലോകമുസ്ലിംകളെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന  മാധ്യമങ്ങളുടെ കുത്സിത പ്രവർത്തനങ്ങൾ പ്രതിഷേധാർഹമാണ്. ഇസ്ലാം ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് ഉയർത്തി പിടിക്കുന്നത്. ജാതി മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും സമാധാനവും സുരക്ഷയുമുറപ്പ് വരുത്തണമെന്നാണ് ഖുർആൻ പഠിപ്പിക്കുന്നതെന്നും  അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only