22 ഓഗസ്റ്റ് 2021

ഓണ സദ്യക്ക് ഓർഡർ ചെയ്തു, വീട്ടിൽ ഇലയുമായി കാത്തിരുന്നവർക്ക് കിട്ടിയത് എട്ടിന്റെ പണി
(VISION NEWS 22 ഓഗസ്റ്റ് 2021)


കൊടുവള്ളി: കരീറ്റിപറമ്പ് കേന്ദ്രീകരിച്ചുള്ള ഹോം ഡെലിവറി ഗ്രൂപ്പാണ് ഓണസദ്യക്ക് കാത്തിരുന്നവർക്ക് എട്ടിന്റെ പണി കൊടുത്തത്, 110 രൂപ നിരക്കിൽ വിവിധ ഇനങ്ങൾ ഉൾപ്പെടുന്ന ഓണസദ്യ ഓർഡർ ചെയ്യുന്നവർക്ക് വീട്ടിൽ എത്തിച്ചു കൊടുക്കും എന്ന പരസ്യം കണ്ട്
ബുക്ക് ചെയ്തവർക്കാണ് മണിക്കൂറുകളോളം പട്ടിണി കിടക്കേണ്ടി വന്നത്, ഓർഡർ ചെയ്ത ഓണസദ്യക്ക് രാവിലെ 11 മണിമുതൽ വൈകീട്ട് 4 മണി വരെ കാത്തിരുന്നെങ്കിലും നിരവധിപേർക്ക് നിരാശയായിരുന്നു ഫലം, പലരും ഓർഡർ ചെയ്ത നമ്പറിലേക്ക് വിളിച്ചു നോക്കിയെങ്കിലും മറുതലക്കൽ ഫോൺ എടുക്കാൻ പോലും ആരുമുണ്ടായിരുന്നില്ല, ചില വീടുകളിൽ വൈകീട്ടോടെ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കേണ്ട ഗതി വന്നപ്പോൾ ചിലർ ഓണസദ്യക്ക് പകരം പരിപ്പുവടയും കട്ടൻചായയും കഴിക്കേണ്ട അവസ്ഥയും വന്നു, ഏതായിരുന്നാലും കരീറ്റിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ഓണസദ്യ ഓർഡർ ചെയ്ത് കാത്തിരുന്ന വർക്ക് ഈ വർഷത്തെ ഓണം മറക്കാൻ കഴിയാത്ത പൊന്നോണമായി മാറി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only