30 ഓഗസ്റ്റ് 2021

വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ ആരോഗ്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി
(VISION NEWS 30 ഓഗസ്റ്റ് 2021)




കൊവിഡ്‌ ബാധിച്ച്‌ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർ ആരോഗ്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ അറിയിച്ചു. മറ്റ്‌ അനുബന്ധരോഗമുള്ളവർപോലും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തുന്ന സാഹചര്യമുണ്ട്‌. ഇത്‌ മരണത്തിന്‌ വഴിവക്കും. ആരോഗ്യം മോശമായാൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക്‌ മാറണമെന്നും മന്ത്രി പറഞ്ഞു.
ചെറിയ തലവേദനപോലും അവഗണിക്കരുത്‌. സ്വയം ചികിത്സിച്ചാൽ പിന്നീട്‌ ലക്ഷണങ്ങൾ ഗുരുതരമാകും. വീടുകളിലും ആശുപത്രിയിലേക്ക്‌ പോകുന്ന വഴിയും ചികിത്സ തുടങ്ങി മൂന്ന്‌ ദിവസത്തിനുള്ളിലുമായി 1500ഓളം മരിച്ചു. അശ്രദ്ധമൂലം ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുത്‌. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്‌ മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റ ശസ്‌ത്രക്രിയക്കുള്ള പ്രത്യേക സംവിധാനവും ക്ലിനിക്കും മൂന്ന്‌ മാസത്തിനുള്ളിൽ പൂർത്തിയാകും. എല്ലാവരും വാക്സിനെടുത്ത്‌ സ്വയം സുരക്ഷിതരാകണമെന്നും മന്ത്രി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only