👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

25 ഓഗസ്റ്റ് 2021

അമേരിക്ക പിന്മാറിയാലും ഞങ്ങള്‍ കാബൂളില്‍ തുടരുമെന്ന് കാനഡ
(VISION NEWS 25 ഓഗസ്റ്റ് 2021)




ആഗസ്റ്റ് 31ന് ശേഷം വിദേശരാജ്യങ്ങളുടെ സൈന്യങ്ങള്‍ അഫ്ഗാനിലുണ്ടാകരുതെന്ന താലിബാന്‍ അന്ത്യശാസനത്തെ തള്ളി കാനഡ. അമേരിക്കന്‍ സൈന്യം പിന്മാറിയാലും ഞങ്ങള്‍ കാബൂളില്‍ തന്നെയുണ്ടാകുമെന്നും എല്ലാ പൗരന്മാരെയും രക്ഷിക്കുമെന്നും കാനഡ വ്യക്തമാക്കി. അമേരിക്കന്‍ സൈനിക പിന്മാറ്റം ഈ മാസം 31നുള്ളില്‍ പൂര്‍ത്തിയാക്കാനിരിക്കേയാണ് കാനഡ തങ്ങളുടെ നയം വ്യക്തമാക്കിയത്. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് തങ്ങളുടെ നയം വ്യക്തമാക്കിയത്.

'അഫ്ഗാനിസ്ഥാനോടുള്ള കടമ നിലവിലെ അന്തരീക്ഷത്തില്‍ തകരുന്നതല്ല. സ്വന്തം പൗരന്മാരടക്കം എല്ലാ വിദേശ പൗരന്മാരേയും അഫ്ഗാനില്‍ നിന്നും പുറത്തെത്തിക്കും. അമേരിക്കന്‍ സൈന്യം പിന്മാറിയാലും കാബൂളില്‍ കാനഡയുടെ സൈനികര്‍ തുടരു'മെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only