25 ഓഗസ്റ്റ് 2021

ചിങ്കക്കല്ല് പുഴയിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി
(VISION NEWS 25 ഓഗസ്റ്റ് 2021)
നിലമ്പൂർ ചോക്കാട് ചിങ്കക്കല്ല് പുഴയിൽ നാല് മാസം പ്രായമായ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി. കഴിഞ്ഞ ദിവസമുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ടതാണെന്നാണ് നിഗമനം. ചിങ്കക്കല്ല് ആദിവാസി കോളനിക്ക് മുകൾ ഭാഗത്താണ് ഒഴുക്കിൽപ്പെട്ട് പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയ നിലയിലാണ് ആനക്കുട്ടിയുടെ ജഡം പുഴയിൽ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം ചിങ്കക്കല്ല് കോഴിപ്ര മലവാരത്തിൽ ശക്തമായ മഴയും മണ്ണിടിച്ചിലുമുണ്ടായിരുന്നു. തൊട്ടടുത്ത മലകളിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ടായി. ഈ മലവെള്ളപ്പാച്ചിലിൽ ആനക്കുട്ടി ഒഴുക്കിൽ പെട്ടതാകാനാണ് സാധ്യതയെന്നാണ് വനം വകുപ്പിന്‍റെ നിഗമനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only