18 ഓഗസ്റ്റ് 2021

അഫ്​ഗാനിസ്താന്‍ പ്രസിഡന്‍റ്​ അഷ്​റഫ്​ ഗനിക്ക്​ യു.എ.ഇ അഭയം നല്‍കി
(VISION NEWS 18 ഓഗസ്റ്റ് 2021)
താലിബാന്‍ അധികാരം പിടിച്ചതിനെ തുടര്‍ന്ന്​ രാജ്യംവിട്ട അഫ്​ഗാനിസ്​താന്‍ പ്രസിഡന്‍റ്​ അഷ്​റഫ്​ ഗനിക്ക്​ യു.എ.ഇ അഭയം നല്‍കി. മാനുഷികപരിഗണന നല്‍കിയാണ്​ ഗനിക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന്​ യു.എ.ഇ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു.

ഞായറാഴ്​ച താലിബാന്‍ സേന തലസ്​ഥാനമായ കാബൂളില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന്​ ഗനി അയല്‍ രാജ്യമായ തജിക്കിസ്​താനിലേക്ക്​ രക്ഷപ്പെട്ടിരുന്നു. ഇവിടെ നിന്ന്​ ഇദ്ദേഹം കുടുംബത്തോടൊപ്പം ഒമാനിലെത്തിയതായി പിന്നീട്​ റിപ്പോര്‍ട്ട്​ പുറത്തുവന്നിരുന്നു. ബുധനാഴ്​ച വൈകുന്നേരത്തോടെയാണ്​ യു.എ.ഇയില്‍ എത്തിയതായി സ്​ഥിരീകരണം വന്നത്​. 2014 മുതല്‍ ആറുവര്‍ഷത്തിലേറെ അഫ്​ഗാന്‍ പ്രസിഡന്‍റായിരുന്നു ഗനി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only