03 ഓഗസ്റ്റ് 2021

വിദേശ നിര്‍മ്മിത മദ്യത്തിന് വില കൂട്ടിയിട്ടില്ല : ബെവ്‌കോ
(VISION NEWS 03 ഓഗസ്റ്റ് 2021)
വിദേശ നിര്‍മ്മിത മദ്യത്തിന് വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്ന് ബിവറേജ് കോര്‍പ്പറേഷന്‍. കൊവിഡ് കാലത്തെ വരുമാന നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായാണ് വില വര്‍ദ്ധനയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് വാര്‍ത്തയായതോടെയാണ് സാങ്കേതിക പിഴവ് മൂലം ഉണ്ടായ തെറ്റിദ്ധാരണയാണെന്നും വിദേശ നിര്‍മ്മിത വിദേശമദ്യത്തിന് വില വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും വ്യക്തമാക്കി ബെവ്കോ രംഗത്തെത്തിയത്.

കമ്പ്യൂട്ടറിൽ അപ്ലോഡ് ചെയ്തപ്പോള്‍ സംഭവിച്ച സാങ്കേതിക പിഴവാണ് ആശയക്കുഴപ്പം ഉണ്ടാക്കിയതെന്നാണ് ബെവ്കോയുടെ വിശദീകരണം. വെയര്‍ഹൗസ് ലാഭവിഹിതം വര്‍ദ്ധിപ്പിച്ചതായി റിപ്പോര്‍ട്ട് വന്നതോടുകൂടിയാണ് ഇറക്കുമതി ചെയ്യുന്ന വിദേശ മദ്യത്തിന് വിലകൂട്ടിയെന്ന തെറ്റിദ്ധാരണ ഉണ്ടായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only