👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

10 ഓഗസ്റ്റ് 2021

മൊബൈൽ ഫോൺ കേടായാൽ കമ്പനി നഷ്ടപരിഹാരം നൽകണം : ഉപഭോക്ത്യ കോടതി
(VISION NEWS 10 ഓഗസ്റ്റ് 2021)




ഗ്യാരന്റി കാലാവധി തീരുന്നതിനു മുൻപ് മൊബൈൽ ഫോൺ കേടായാൽ ഫോണിന്റെ വിലയും നഷ്ടപരിഹാരവും കമ്പനി നൽകണമെന്ന് ഉപഭോക്ത്യ കോടതി വിധിച്ചു. നിർമ്മാണ തകരാർ കാരണമാണ് ഗ്യാരന്റി കാലം അവസാനിക്കുന്നതിനു മുൻപ് തന്നെ ചില ഫോണുകൾ കേടാകുന്നത് എന്ന വിലയിരുത്തലിലാണ് കോടതി ഉത്തരവ് പാസ്സാക്കിയത്. ഈ ശ്രദ്ധേയമായ വിധി എറണാകുളം സ്വദേശി നൽകിയ പരാതിയിലാണ് വന്നിരിക്കുന്നത്.

ഓൺലൈൻ വഴി കളക്ട്രേറ്റ് ജീവനക്കാരനായ വിബി ഏലിയാസ് വാങ്ങിയ ഫോൺ ആണ് ദിവസങ്ങൾക്കകം തന്നെ കേടായത്. ഫോൺ കമ്പനി വഴി തന്നെ സർവീസ് ചെയ്തിരുന്നു. പക്ഷെ ഗ്യാരന്റി കാലത്തിനുള്ളിൽ തന്നെ ഫോൺ പല തവണ കേടായി. അങ്ങനെയാണ് വിബി ഉപഭോക്ത്യ കോടതിയിൽ നീതി തേടുന്നത്. എതിർ കക്ഷികൾ കമ്മീഷൻ നോട്ടീസ് അയച്ചിട്ടും കോടതിയിൽ ഹാജരായില്ല.

ഉപഭോക്ത്യ കോടതി, ഗ്യാരന്റി കാലയളവിനുള്ളിൽ മൊബൈൽ ഫോൺ തുടർച്ചയായി തകരാറിലായാൽ, അത് നിർമ്മാണ വൈകല്യമായി പരിഗണിച്ച് ഉപഭോക്താവിന് നഷ്ടപരിഹാരം കൈപ്പറ്റാൻ അവകാശം ഉണ്ടാകുമെന്ന് ഉത്തരവ് ഇറക്കി. ഉപഭോക്ത്യ കമ്മീഷൻ ഉപഭോക്താവിന് മൊബൈൽ ഫോണിന്റെ വില ആയിരുന്ന 11,998 രൂപയ്ക്ക് പുറമേ ഒരു മാസത്തിനുള്ളിൽ 9 ശതമാനം പലിശയും, നഷ്ടപരിഹാരമായി 5000 രൂപയും, കോടതി ചിലവായി 3000 രൂപയും നൽകാൻ എതിർ കക്ഷികൾക്ക് നിർദ്ദേശം നൽകി. വിധി ഡി.ബി ബിനു അദ്ധ്യക്ഷനായി വൈക്കം രാമചന്ദ്രൻ, ശ്രീവിദ്യ ടി.എൻ എന്നിവർ അടങ്ങിയ എറണാകുളം ജില്ലാ ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ ആണ് പുറത്തിറക്കിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only