24 ഓഗസ്റ്റ് 2021

കശ്​മീരില്‍ ലഷ്​കര്‍ ഭീകരനെയും കൂട്ടാളിയെയും വെടിവെച്ച്‌​ കൊന്നതായി പൊലീസ്
(VISION NEWS 24 ഓഗസ്റ്റ് 2021)
ലഷ്കർ ഭീകരൻ അബ്ബാസ് ശൈ​ഖിനെയും കൂട്ടാളിയെയും രഹസ്യ ഓപറേഷനില്‍ വധിച്ചതായി ജമ്മു-കശ്​മീര്‍ പൊലീസ്​. ശ്രീനഗറിലെ അലൂച്ചി ബാഗ്​ പ്രദേശത്ത്​ വെച്ചായിരുന്നു സംഭവം.

സിവിലിയന്‍ വേഷത്തിലെത്തിയ ശ്രീനഗര്‍ പൊലീസ്​ സേനയിലെ 10 ഉദ്യോഗസ്​ഥര്‍ ചേര്‍ന്നാണ് ലഷ്​കറിന്‍റെ നിഴല്‍ സംഘടനയായ ദ റസിസ്റ്റന്‍റ്​ ഫ്രണ്ടിന്‍റെ (ടി.ആര്‍.എഫ്​) തലവനായ അബ്ബാസിനെ വെടിവെച്ചിട്ടതെന്ന്​ കശ്​മീര്‍ പൊലീസ്​ ഐ.ജി വിജയ്​ കുമാര്‍ അറിയിച്ചു. 'അബ്ബാസും മന്‍സൂറുമാണ്​ മേഖലയില്‍ ഭീകരത അഴിച്ചുവിട്ടത്​. നിരവധി പേരെ കൊല ചെയ്​ത ഇരുവരും യുവാക്കളെ ഭീകര പ്രവര്‍ത്തനങ്ങളിലേക്ക്​ റിക്രൂട്ട്​ ചെയ്​തിരുന്നു' -പൊലീസ്​ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only