👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 ഓഗസ്റ്റ് 2021

മടവൂർ സ്വദേശി കുവൈത്തിൽ ലിഫ്റ്റിൽ മരിച്ച നിലയിൽ
(VISION NEWS 27 ഓഗസ്റ്റ് 2021)
കൊടുവള്ളി : മടവൂർ സ്വദേശി കുവൈത്തിൽ ലിഫ്റ്റിൽ മരിച്ച നിലയിൽ. കാടച്ചാലിൽ ജിജിൻ (43) ആണ് മരിച്ചത്.

യുണൈറ്റഡ് എലിവേറ്റർ കമ്പനി ജീവനക്കാരനാണ്. കഴിഞ്ഞദിവസം റൂമിൽനിന്ന് പുറത്തുപോയ ജിജിനെ ലിഫ്റ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

എലിവേറ്റർ അപകടമാണ് മരണകാരണം എന്നാണ് പ്രാഥമിക റിപ്പോർട്ട് . മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.ഭാര്യ: വിസ്ന. മകൾ: തൻമയ (മടവൂർ എ.യു.പി. സ്കൂൾ വിദ്യാർഥിനി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only