👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


06 ഓഗസ്റ്റ് 2021

കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട നടപടി; നന്ദിയെന്ന് വിസ്മയയുടെ പിതാവ്
(VISION NEWS 06 ഓഗസ്റ്റ് 2021)
കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ട നടപടി തന്റെ മകള്‍ക്ക് കിട്ടിയ ആദ്യനീതിയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍. മാതൃകപരമായ തീരുമാനമെടുത്ത സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രി ആന്റണി രാജുവിനും നന്ദി അറിയിക്കുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രിയെ ചെന്ന് കാണുമ്പോള്‍ അദ്ദേഹം പറഞ്ഞ ആദ്യവാക്ക് അവന്റെ ഡിസ്മിസ് ഓര്‍ഡറുകൊണ്ടേ വീട്ടില്‍ വരൂ എന്ന് പറഞ്ഞിരുന്നു. ആ വാക്ക് മന്ത്രി പാലിച്ചു. അതിന് താനും തന്റെ കുടുംബവും സര്‍ക്കാരിനോട് കടപ്പെട്ടിരിക്കുമെന്ന് തിവിക്രമന്‍ നായര്‍ പറഞ്ഞു.

അന്വേഷണത്തില്‍ പൂര്‍ണതൃപ്തിയാണ്. നല്ല രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്റെ സര്‍ക്കാര്‍ ഉള്ളിടത്തോളം എനിക്ക് നീതിലഭിക്കുമെന്ന് പൂര്‍ണവിശ്വാസമാണെന്നും ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. ചരിത്രപരമായ തീരുമാനമെന്ന് വിസ്മയയുടെ സഹോദരന്‍ പറഞ്ഞു. ഇത് മാതൃകാപരമാണ്. നാളെ ഒരു പെണ്‍കുട്ടിയോട് ഇങ്ങനെ പെരുമാറാതിരിക്കാന്‍ ഈ നടപടി സഹായകമാകും. കുറ്റം ചെയ്‌തെങ്കില്‍ ശിക്ഷ ഉറപ്പാണെന്ന് മന്ത്രി പറഞ്ഞിരുന്നു. മന്ത്രിവാക്ക് പാലിച്ചെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only