👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

തിരുവമ്പാടി കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുട ആഭിമുഖ്യത്തിൽ വിവിധ കാർഷികാവശ്യങ്ങൾ ഉന്നയിച്ച് തിരുവമ്പാടി ടൗണിൽ നിൽപു സമരം നടത്തി
(VISION NEWS 17 ഓഗസ്റ്റ് 2021)

തിരുവമ്പാടി: കർഷകരുടെ കൃഷിഭൂമിയിൽ അനധികൃതമായി വനം വകുപ്പ് ജണ്ട സ്ഥാപിക്കുന്നത് അവസാനിപ്പിക്കുക, വന്യ മൃഗ ശല്യത്തിൽ നിന്നും കാർഷിക വിളകളെയും കർഷകരെയും സംരക്ഷിക്കുക, പ്രകൃതിക്ഷോഭത്തിനിരയായ കർഷകർക്ക് നഷ്ടപരിഹാരം നൽകുക, കാർഷിക ഉൽപന്നങ്ങൾക്ക് ന്യായമായ താങ്ങുവില ഉറപ്പു വരുത്തുക, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കുക, കർഷകരുടെ മുഴുവൻ വായ്പകളുടെയും പലിശ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിൽപ് സമരം സംഘടിപ്പിച്ചത്.
    
കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിലിന്റെ അധ്യക്ഷതയിൽ നടന്ന സമരം ഡിസിസി ജനറൽ സെക്രട്ടറി സി.ജെ ആന്റണി ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി ബാബു K പൈക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, കർഷക കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം ജോൺ പൊന്നമ്പയിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.എം ജോർജ്, സണ്ണി കാപ്പാട്ടുമല, സണ്ണി പുലിക്കുന്നേൽ, സണ്ണി പെരികലംതറപ്പിൽ , വിൻസന്റ് വടക്കേമുറിയിൽ നാരായണൻ മുട്ടുചിറ, ഇ.കെ വിജയൻ , ജുബിൽ മണ്ണക്കുശുമ്പിൽ, ടോമി കൊന്നക്കൽ , രാമചന്ദൻ കരിമ്പിൽ, ഹനീഫ ആച്ച പറമ്പിൽ, മഞ്ജുഷിബിൻ, ബാബു പേക്കുഴി, സജി കൊച്ചു പ്ലാക്കൽ രാജു പുതുപ്പാടി എന്നിവർ പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only