07 ഓഗസ്റ്റ് 2021

മഹാകവി മോയിൻകുട്ടി വൈദ്യർ മപ്പിളകലാ അക്കാദമി, വാട്സ്ആപ്പ് കൂട്ടായ്മകൾക്ക് വൈദ്യർ അക്കാദമി അഫിലിയേഷൻ നൽകും
(VISION NEWS 07 ഓഗസ്റ്റ് 2021)


കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സാംസ്കാരിക മേഖലയ്ക്ക് ഉണർവ് നൽകുന്നതിന് നവമാധ്യമ കൂട്ടായ്മകൾക്ക് അഫിലിയേഷൻ നൽകാൻ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി തീരുമാനിച്ചു. മാപ്പിളപ്പാട്ട്, മാപ്പിളകലാരംഗത്ത് പ്രവർത്തിക്കുന്ന വാട്സ്ആപ്പ് കൂട്ടായ്മകൾക്കാണ് മൂന്ന് വർഷത്തെ അഫിലിയേഷൻ.

ഡിസംബർ 10 വരെ വാട്സ്ആപ്പ് കൂട്ടായ്മകൾ സ്വതന്ത്രമായും വൈദ്യർ അക്കാദമിയു മായും സഹകരിച്ചു നടത്തുന്ന പരിപാടികൾ പരിശോധിച്ചാണ് അഫിലിയേഷനുള്ള യോഗ്യത നിശ്ച യിക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികളുടെ ഈ വാട്സ്ആപ്പ് കൂട്ടായ്മകളെ ഏകോപിപ്പിക്കുന്നതിലൂടെ മാപ്പിളപ്പാട്ടിന്റെയും മാപ്പിളകലകളുടെയും വിവിധ തലങ്ങളുടെ വ്യാപ നവും പരസ്പരം പങ്കുവയ്ക്കലുമാണ് ഉദ്ദേശിക്കുന്നതെന്ന് വൈദ്യർ അക്കാദമി ഭാരവാഹികൾ വ്യക്തമാക്കി. ഓരോ വാട്സ്ആപ്പ് ഗ്രൂപ്പും സ്വതന്ത്രമായി പ്രവർത്തിക്കുമ്പോഴും ഈ കൂട്ടായ്മ കളെ പൊതുപ്ലാറ്റ്ഫോമിലണിനിരത്തി അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള അവസരമൊരു ക്കലും അതിനുള്ള ശ്രമവുമാണ് വൈദ്യർ അക്കാദമി ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നത്.

എഴുപതിലധികം വാട്സ്ആപ്പ് കൂട്ടായ്മകളാണ് അക്കാദമിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ത്. ഡിസംബറിൽ നടക്കുന്ന വൈദ്യർ മഹോത്സവത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾക്ക് അഫിലിയേ ഷൻ സർട്ടിഫിക്കറ്റ് നൽകും. വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ വൈദ്യർ അക്കാദമിയുമായി സഹകരിച്ചു കൊണ്ട് മത്സരം, വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്നും തെരഞ്ഞെടുക്കുന്നവർ തമ്മിൽ മത്സരം, വൈദ്യർ മഹോത്സവത്തിന്റെ ഭാഗമായി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അക്കാദമിയുമായി സഹകരി ച്ചുകൊണ്ട് വെബിനാറുകൾ, വാട്സ്ആപ്പ് ഗ്രൂപ്പുകളെ മൊത്തത്തിൽ സംഘടിപ്പിച്ചുകൊണ്ട് ഓരോ ഗ്രൂപ്പിനും വെബിനാർ സംഘടിപ്പിക്കാനുള്ള അവസരം, ഓരോ ഗ്രൂപ്പിന്റെയും പ്രതിവർഷ പ്രവർത്ത നങ്ങൾ വിലയിരുത്താൻ സംവിധാനവും അത്തരം ഗ്രൂപ്പുകൾക്ക് അനുമോദനപത്രം നൽകലും. മാപ്പിളകലാ സാഹിത്യ രംഗത്തെ പ്രതിഭകളുടെ അനുസ്മരണ ദിനങ്ങൾ സംഘടിപ്പിക്കുന്നതിലുള്ള സംയുക്ത ഇടപെടൽ തുടങ്ങി വിവിധ പരിപാടികളാണ് അക്കാദമി ആവിഷ്ക്കരിച്ചിരിക്കുന്നത്. വൈദ്യർ അക്കാദമി വാട്സ്ആപ്പ് കൂട്ടായ്മയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാർക്ക് 92071 73451 എന്ന നമ്പറിലേക്ക് സന്ദേശം അയക്കാവുന്നതാണ്.

ജൂലായ് 31 ന് നടന്ന ഓൺലൈൻ യോഗത്തിൽ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരാലി, സെക്രട്ടറി റസാഖ് പയമ്പ്രാട്ട്, ജോ. സെക്രട്ടറി ഫൈസൽ എളേറ്റിൽ, അംഗങ്ങളായ പക്കർ പന്നൂര്, എം കെ ജയഭാരതി, രാഘവൻ മാടമ്പത്ത്, കെ എ ജബ്ബാർ, ഒ പി മുസ്തഫ എന്നിവർ വൈദ്യർ അക്കാദ മിയെ പ്രതിനിധീകരിച്ചും
അഷ്റഫ് വാവാട്,എ. ഷാനവാസ് തിരുവനന്തപുരം, യാസിർ ചളിക്കോട്, അബൂബക്കർ വലിയകത്ത് (ദോഹ), ലുഖ്മാൻ മൊറയൂർ, റഹീന കൊളത്തറ, ആരിഫ് കാപ്പിൽ, പി ടി എം ആന ക്കര, ഷഹീർ വടകര, മൊയ്തീൻകുട്ടി കരിമ്പൻ, നാസിം ആലുവ(ദുബായ്), ബദറുദ്ദീൻ പാറന്നൂർ, ബഷീർ കൈപ്പാട്ടൂർ, മുഹമ്മദ് റഫീഖ്, അഷ്റഫ് കരുവട്ടൂർ, കെ കെ മരക്കാർ പൊന്നാനി, മൈമുന കെ ടി (ഷാർജ), ഇസ്മയിൽ എൻ ടി, ബഷീർ പൂക്കോടൻ എന്നിവർ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളെ പ്രതിനിധീകരിച്ചും പ്രസംഗിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only