👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

29 ഓഗസ്റ്റ് 2021

അമ്പലക്കണ്ടി ടൗൺ മുസ്‌ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റി പുന:സംഘടിപ്പിച്ചു
(VISION NEWS 29 ഓഗസ്റ്റ് 2021)

ഓമശ്ശേരി:അമ്പലക്കണ്ടി ടൗൺ മുസ്‌ലിം യൂത്ത്‌ ലീഗ്‌ കമ്മിറ്റി പുന:സംഘടിപ്പിച്ചു.യോഗത്തിൽ ഡോ:കെ.സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു.ടി.പി.ജുബൈർ ഹുദവി പ്രാർത്ഥനയും റിയാദ്‌ കെ.എം.സി.സി.സൈബർ വിംഗ്‌ പ്രസിഡണ്ട്‌ കെ.കെ.എം.സുഹൈൽ മുഖ്യപ്രഭാഷണവും നടത്തി.

കെ.യു.ടി.എസ്‌.എഫ്‌.സംസ്ഥാന ട്രഷറർ പി.സുൽഫീക്കർ മാസ്റ്റർ,പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ വൈസ്‌ പ്രസിഡണ്ട്‌ പി.പി.നൗഫൽ,കെ.ടി.കബീർ,പി.ടി.ഹസീബ്‌,നജീൽ നെരോത്ത്‌,അൻസാർ ഇബ്നു അലി നാഗാളികാവ്‌ എന്നിവർ സംസാരിച്ചു.യു.കെ.ശാഹിദ്‌ സ്വാഗതവും ഷംനാദ്‌ കീപ്പോര്‌ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി നജീൽ നെരോത്ത്‌(പ്രസിഡണ്ട്‌),ടി.പി.ജുബൈർ ഹുദവി(വർ.പ്രസിഡണ്ട്‌),പി.ശബീർ,എം.ടി.നാസിഫ്‌,അബ്ദുൽ ലത്വീഫ്‌ കുഴിമ്പാട്ടിൽ,സി.വി.മുഹ്സിൻ കോയ(വൈ:പ്രസി),യു.കെ.ശാഹിദ്‌(ജന:സെക്ര),ഷംനാദ്‌ കീപ്പോര്‌(വർ:സെക്ര),നഫീൽ നെച്ചൂളി,ഇ.കെ.ജിയാദ്‌,മുഹ്‌സിൻ കീപ്പോര്‌,എൻ.കെ.നിയാസ്‌ അലി(ജോ:സെക്ര),സി.വി.സാബിത്ത്‌(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

1921 ലെ മലബാർ സ്വാതന്ത്ര്യ സമര പോരാളികളെ ഐ.സി.എച്ച്‌.ആറിന്റെ മൂന്നംഗ പാനൽ സ്വാതന്ത്ര്യസമര പോരാളികളുടെ നിഘണ്ടുവിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.ഓർമ്മകളെ ഭയപ്പെടുന്ന സംഘ്പരിവാർ ചരിത്രത്തെ വക്രീകരിക്കുകയും തമസ്കരിക്കുകയുമാണ്‌.യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കുന്ന ഐ.സി.എച്ച്‌.ആറിന്റെ ഹീനമായ നടപടിക്കെതിരെ കേരള സർക്കാർ ഔദ്യോഗികമായി കേന്ദ്ര സർക്കാറിനെ പ്രതിഷേധമറിയിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only