👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

10 ഓഗസ്റ്റ് 2021

മുഹറം ചന്ത പിൻവലിച്ചത് സ്വാഗതാർഹം;ഡോ.ഹുസൈൻ മടവൂർ
(VISION NEWS 10 ഓഗസ്റ്റ് 2021)ഓണം മുഹറം ചന്തകൾ എന്ന പേരിൽ സർക്കാർ നടത്തുന്ന
പ്രത്യേക മേളകളുടെ പേരിൽ നിന്ന് മുഹറം ചന്ത എന്ന പ്രയോഗം ഒഴിവാക്കുമെന്ന കൺസ്യൂമർ ഫെഡ് ചെയർമാന്റെ പ്രസ്താവന സ്വാഗതാർഹമാണെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് മുഖ്യ ഇമാം ഡോ.ഹുസൈൻ മടവൂർ പറഞ്ഞു.

മുസ്ലിംകൾ വളരെ പവിത്രമായിക്കാണുന്ന മുഹറം മാസം അവർക്ക് ആരാധനക്കും ആത്മീയോൽക്കർഷത്തിന്നും വേണ്ടി ചെലവഴിക്കാനുള്ളതാണ്.
അത് കൊണ്ടാണ് മുഹറം ചന്ത എന്ന പരിപാടിയോട് മുസ്ലിംകൾ വിയോജിപ്പ് പ്രകടിപ്പിച്ചത്.
ലോകത്തെവിടെയും ഇല്ലാത്തതും മുസ്ലിംകൾ ആരും ആവശ്യപ്പെട്ടിട്ടില്ലാത്തതുമാണ് മുഹറം ചന്തയെന്ന് സർക്കാർ തിരിച്ചറിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only