13 ഓഗസ്റ്റ് 2021

മുംബൈയില്‍ ആദ്യമായി കൊവിഡ് ഡെല്‍റ്റ പ്ലസ് മരണം
(VISION NEWS 13 ഓഗസ്റ്റ് 2021)




കൊവിഡ് ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് മുംബൈയില്‍ ആദ്യ മരണം. ഗഡ്കോപാര്‍ സ്വദേശിയായ 63കാരിയാണ് മരിച്ചത്. കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച സ്ത്രീക്ക് ഡെല്‍റ്റ പ്ലസ് സ്ഥിരീകരിച്ചിരുന്നു. മരിച്ച സ്ത്രീക്ക് രണ്ടു ഡോസ് വാക്സിനുകളും എടുത്തിരുന്നു. എന്നാൽ ശ്വാസകോശ സംബന്ധമായ അസുഖമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ജൂലൈ 21നാണ് ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സ്ത്രീയുടെ കുടുംബത്തിലെ ആറു പേര്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. ഇവരില്‍ രണ്ടു പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും സുഖമായിരിക്കുന്നതായും നാലു പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ടെന്നും ബി.എം.സി അധികൃതര്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only