👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


02 ഓഗസ്റ്റ് 2021

കോവിഡ് വാക്സിൻ രാഷ്ട്രീയം നോക്കി വിതരണം ചെയ്യുന്നതിനെതിരെ സമരം നടത്തി
(VISION NEWS 02 ഓഗസ്റ്റ് 2021)


കിഴക്കോത്ത് : വാക്സിൻ വിതരണത്തിലെ അഴിമതിക്കും രാഷ്‌ടീയം നോക്കി സ്വന്തക്കാർക്ക് മാത്രം പഞ്ചായത്തിന് ബുക്കിംഗ് ഇല്ലാതെ അനുവദിക്കുന്ന  വാക്സിൻ നൽകുന്നതിനെതിരെ കച്ചേരിമുക്കിലെ വാക്സിൻ കേന്ദ്രത്തിന്ന് മുമ്പിൽ എൽ ഡി വൈ എഫ്  പ്രതിഷേധം സംഘടുപ്പിച്ചു .    വാക്സിൻ വിതരണം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ആശാ വർക്കർമാരെ  ഉപയോഗിച്ച് നടത്താനും , രാഷ്ട്ടീയ ഇടപെടൽ അവസാനിപ്പിക്കാനും  വാർഡിലേക്ക്  അനുവദിക്കുന്നവ രാഷ്ട്രീയ ഭേധമന്യേ  എല്ലാവരെയും പരിഗണിക്കാനും യോഗം ആവശ്യപ്പെട്ടു . സി പി വിനോദ് സ്വാഗതം പറഞ്ഞു. സി പി ഐ എം ഏരിയ കമ്മിറ്റി അംഗം എൻ. കെ സുരേഷ് ഉദ് ഘാടനം ചെയ്തു. സകരിയ എളേറ്റിൽ മുഖ്യ പ്രഭാഷണം നടത്തി. ഹിഷാം പന്നൂർ , റാസിഖ് കെ എന്നിവർ  സംസാരിച്ചു. കമറുൽ ഹക്കീം നന്ദി പറഞ്ഞു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only