👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

11 ഓഗസ്റ്റ് 2021

ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍ ; ഒരു ബസ്സും ട്രക്കും മണ്ണിനടിയില്‍
(VISION NEWS 11 ഓഗസ്റ്റ് 2021)
ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. കിന്നൗര്‍ ജില്ലയിലെ റെക്കോങ് പെ- സിംല ദേശീയപാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു ബസും ട്രക്കും മറ്റു വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ബസില്‍ 40 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘം മണ്ണിനടിയില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്.

സൈന്യത്തിന് പുറമെ, ദേശീയ ദുരന്ത നിവാരണ സംഘം, പ്രാദേശിക രക്ഷാപ്രവര്‍ത്തകര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വരുന്നതായി കിന്നൗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി കനത്ത മഴയാണ് പെയ്തിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only