22 ഓഗസ്റ്റ് 2021

മദ്യലഹരിയില്‍ ബന്ധുക്കൾ തമ്മില്‍ വാക്ക് തർക്കം; വയനാട്ടിൽ ഒരാൾ വെട്ടേറ്റ് മരിച്ചു
(VISION NEWS 22 ഓഗസ്റ്റ് 2021)
മദ്യലഹരിയില്‍ ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് വെട്ടേറ്റയാള്‍ മരിച്ചു. വയനാട് കേണിച്ചിറ പരപ്പനങ്ങാടി കവളമാക്കല്‍ സജി ആണ് കൊല്ലപെട്ടത്. 50 വയസായിരുന്നു. ഇയാളെ വെട്ടിയ ബന്ധുവും ഓട്ടോ ഡ്രൈവറുമായ അഭിലാഷ് (33)നെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാത്രിയാണ് സംഭവം. വൈകുന്നേരം ആറരയോടെ ഇരുവരും ഒരുമിച്ച് മദ്യപിക്കുകയും പിന്നീട് വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി വീടിന് സമീപത്തെ റോഡില്‍ വെച്ച് വീണ്ടും വഴക്കിട്ടതിനെ തുടര്‍ന്ന് സജിയുടെ കൈക്ക് അഭിലാഷ് വെട്ടുകയായിരുന്നുവെന്നാണ് വിവരം.

കൈക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം ബത്തേരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only