👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


15 ഓഗസ്റ്റ് 2021

താലിബാൻ കാബൂളിൽ പ്രവേശിച്ചു
(VISION NEWS 15 ഓഗസ്റ്റ് 2021)




അഫ്ഗാൻ തലസ്ഥാന നഗരമായ കാബൂളും താലിബാൻ ഭീകരർ കീഴടക്കി. കാബൂളിൽ നിന്ന് 80 മൈൽ മാത്രം അകലെയുള്ള ജലാലാബാദും താലിബാൻ ഭീകരർ കൈപ്പിടിയിലൊതുക്കിയതോടെയാണ് കാബൂളും കീഴടക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. കാബൂളിന്റെ നാല് ഭാഗങ്ങളും താലിബാൻ വളഞ്ഞു. അഫ്​ഗാൻ സൈന്യത്തോട് പിന്മാറാൻ താലിബാൻ മുന്നറിയിപ്പ് നൽകി. സംഘർഷത്തിന് മുതിരാതെ സൈന്യം ന​ഗരം ഒഴിയണമെന്നും, പൗരന്മാർ വീട് വിട്ടിറങ്ങരുതെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. ആരും രാജ്യം വിട്ട് പലായനം ചെയ്യേണ്ട കാര്യം ഇല്ലെന്നും താലിബാൻ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only