👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


27 ഓഗസ്റ്റ് 2021

ഒന്നിച്ച് അഭിനയിക്കുന്ന നടനുമായി വിവാഹം; സത്യം വെളിപ്പെടുത്തി നടി ചന്ദ്ര ലക്ഷ്‍മണ്‍
(VISION NEWS 27 ഓഗസ്റ്റ് 2021)
മിനിസ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും മലയാളികളുടെ പ്രിയ താരം ആയി മാറിയനടിയാണ് ചന്ദ്ര ലക്ഷ്‍മണ്‍. താരം വിവാഹിതയാകുന്നു എന്നുള്ള വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നടന്‍ ടോഷ് ക്രിസ്റ്റിയാണ് വരന്‍. തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ചന്ദ്ര ലക്ഷ്‍മണ്‍ തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പറഞ്ഞത്. തന്‍റെ വിവാഹത്തെക്കുറിച്ചുള്ള ആരാധകരുടെ തുടരെത്തുടരെയുള്ള ചോദ്യങ്ങള്‍ക്ക് ഇതോടെ അവസാനം ആവുകയാണെന്ന് ചന്ദ്ര തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇപ്പോള്‍ ചന്ദ്രയും ടോഷ് ക്രിസ്റ്റിയും ‘സ്വന്തം സുജാത’ എന്ന സീരിയലിലാണ് അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ‘അതെ, ഇതാണ് ഞങ്ങള്‍ പറഞ്ഞത്.

ഞങ്ങളുടെ കുടുംബങ്ങളുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും ഒരു പുതിയ യാത്ര ആരംഭിക്കുമ്പോള്‍, ഞങ്ങളുടെ സന്തോഷത്തില്‍ ഞങ്ങളുടെ അഭ്യുദയകാംക്ഷികളായ നിങ്ങളെയും പങ്കാളികളാക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. ചന്ദ്ര സമൂഹ മാധ്യമത്തില്‍ കുറിച്ചു. തന്‍റെ വിവാഹത്തെക്കുറിച്ചുള്ള അവസാനിക്കാത്ത ചോദ്യങ്ങള്‍ക്ക് ഇവിടെ അവസാനമാവുന്നു. എല്ലാവരും തങ്ങളെ അനുഗ്രഹിക്കാനും പ്രാര്‍ത്ഥനകളില്‍ ഓര്‍മിക്കാനും അവര്‍ അഭ്യര്‍ത്ഥിച്ചു. തന്‍റെ പ്രതിശ്രുത വരനായ ടോഷ് ക്രിസ്റ്റിയെ ടാഗ് ചെയ്തുകൊണ്ടാണ് ചന്ദ്രയുടെ ഈ പോസ്റ്റ്. ഇരുവരും കൈകള്‍ കോര്‍ത്തിരിക്കുന്ന മറ്റൊരു ചിത്രവും ചന്ദ്ര പങ്കുവെച്ചിട്ടുണ്ട്. 2002ല്‍ പുറത്തിറങ്ങിയ ‘മനസെല്ലാം’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ചന്ദ്ര അഭിനയത്തില്‍ ചുവടുറപ്പിക്കുന്നത്. 

അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘സ്റ്റോപ്പ് വയലന്‍സ്’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും സിനിമയിലും ഹരിശ്രീ കുറിച്ചു. ചക്രം, കല്യാണ കുറിമാനം, ബോയ്ഫ്രണ്ട്, ബെല്‍റാം vs താരാദാസ്, പച്ചക്കുതിര തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ അഭിനയിച്ചു. എന്നാല്‍ 2003ല്‍ ‘സ്വന്തം’ എന്ന ടെലിവിഷന്‍ പരമ്പരയിലെ ‘സാന്ദ്ര നെല്ലിക്കാടന്‍’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മിനി സ്ക്രീനിലേക്ക് ചന്ദ്ര എത്തുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുപിടി പരമ്പരകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ ‘സ്വന്തം സുജാത’യിലെ ടൈറ്റില്‍ റോളാണ് ചന്ദ്ര ലക്ഷ്‍മണ്‍ ചെയ്യുന്നത്. ഇതേ സീരിയലില്‍ ‘സുജാത’യെ സഹായിക്കുന്ന ‘അഡ്വ: ആദം ജോണ്‍’ എന്ന കഥാപാത്രത്തെയാണ് ടോഷ് ക്രിസ്റ്റി അവതരിപ്പിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only