11 ഓഗസ്റ്റ് 2021

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി; സംസ്ഥാനതല ഉദ്ഘാടനം നാളെ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും
(VISION NEWS 11 ഓഗസ്റ്റ് 2021)
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവൻസ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ അധ്യക്ഷനായിരിക്കും.തിരുവനന്തപുരം അമ്പലത്തറ ഗവൺമെന്റ് യുപി സ്കൂളിൽ ഉച്ചയ്ക്ക് 12 മണിക്കാണ് പരിപാടി.

കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്കൂൾ കുട്ടികൾക്കും 2021-22 അധ്യയനവർഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ "ഭക്ഷ്യ ഭദ്രതാ അലവൻസ്" വിതരണം ചെയ്യുവാൻ ആണ് സർക്കാർ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണമാണ് ആരംഭിക്കുന്നത് . ഭക്ഷ്യധാന്യവും ഏഴിന ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യകിറ്റുകളുമാണ് കുട്ടികൾക്ക് വിതരണം ചെയ്യുക. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള 29,52,919 വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്പെഷ്യൽ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച ,കേൾവി പരിമിതികളുള്ള ഭിന്നശേഷികുട്ടികൾക്കും ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only