👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


29 ഓഗസ്റ്റ് 2021

ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ പുതിയ നി‌ര്‍മാണശാലയില്‍ നിന്നുള്ള ആദ്യ ബാച്ച്‌ കൊവിഡ് വാക്സിന്‍ തയ്യാർ
(VISION NEWS 29 ഓഗസ്റ്റ് 2021)




ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ അങ്കളേശ്വരിലെ പുതിയ നിർമാണശാലയിൽ നിന്നുള്ള കൊവാക്സിന്റെ ആദ്യ ബാച്ച്‌ വിതരണത്തിന് തയ്യാറായി. ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിലാണ് കേന്ദ്ര സർക്കാർ ഭാരത് ബയോടെക്കിന്റെ ഗുജറാത്തിലെ നിർമാണശാലയിൽ നിന്നും വാക്സിൻ ഉത്പാദിപ്പിക്കാനുള്ള അനുമതി നൽകിയത്.

കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ആദ്യ ബാച്ച്‌ വാക്സിന്റെ വിതരണം ഉദ്ഘാടനം ചെയ്തു.കൊവിഡ് പ്രതിരോധത്തിൽ വാക്സിനേഷനുള്ള പങ്ക് വളരെ വലുതാണെന്നും ഈ പുതിയ നിർമാണശാലയിൽ നിന്നുള്ള വാക്സിൻ കൂടി എത്തുന്നതോടെ രാജ്യത്തെ കൂടുതൽ ആളുകളിലേക്ക് വാക്സിനുകൾ വേഗത്തിൽ എത്തിക്കുവാൻ സാധിക്കുമെന്ന് മന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only