👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

05 ഓഗസ്റ്റ് 2021

കടയില്‍ പോകണമെങ്കില്‍ നിബന്ധന കര്‍ശനമായി പാലിക്കണം; നിലപാട് മാറ്റില്ലെന്ന് വീണ ജോര്‍ജ്
(VISION NEWS 05 ഓഗസ്റ്റ് 2021)
കടകളിൽ പോകാൻ കർശന നിബന്ധന വെച്ച സർക്കാർ ഉത്തരവ് തിരുത്തില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്സിൻരേഖ, ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ്, കൊവിഡ് മുക്തിരേഖ എന്നിവയുള്ളവർക്ക് മാത്രമേ കടകളിൽ പോകാൻ അനുമതിയുള്ളൂ. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കി. സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ പ്രായോഗികമാക്കിയതെന്ന് ആരോഗ്യ മന്ത്രി വിശദീകരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only