👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

19 ഓഗസ്റ്റ് 2021

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയവരെ ഉടന്‍ എത്തിക്കും; പദ്ധതി തയ്യാറാക്കി ഇന്ത്യ
(VISION NEWS 19 ഓഗസ്റ്റ് 2021)
അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് പദ്ധതി തയ്യാറാക്കി ഇന്ത്യ. ഒരു വ്യോമസേന വിമാനം ഇന്ത്യ കാബൂളിൽ എത്തിച്ചു. എയർ ഇന്ത്യ വിമാനങ്ങൾ തയ്യാറാക്കി നിറുത്താനും പ്രധാനമന്ത്രി ഇന്ന് വിളിച്ച യോഗത്തിൽ തീരുമാനിച്ചു. താലിബാനോടുള്ള നിലപാട് സുഹൃദ് രാജ്യങ്ങളുമായി ആലോചിച്ച് തീരുമാനിക്കും.

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ 170 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്. അംബാസഡർ ഉൾപ്പടെയുള്ളവരെ വിമാനത്താവളത്തിൽ എത്താൻ തിങ്കളാഴ്ച താലിബാൻ അനുവദിക്കാത്തത് ആശങ്കയ്ക്കിടയാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് വീണ്ടും ഉന്നതതല യോഗം വിളിച്ച് ഇനി കുടുങ്ങികിടക്കുന്നവരുടെ കാര്യം ആലോചിച്ചു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത്ഷാ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only