👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

24 ഓഗസ്റ്റ് 2021

കൊവിഡ് പരിശോധന പ്രതിദിനം രണ്ട് ലക്ഷത്തിലേക്കെത്തിക്കും; ആരോഗ്യ മന്ത്രി
(VISION NEWS 24 ഓഗസ്റ്റ് 2021)
സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്കെത്തിക്കാനാണ് തീരുമാനം. സമ്പർക്ക വ്യാപനം കണക്കിലെടുത്ത് സമ്പർക്ക പട്ടിക തയാറാക്കൽ കർശനമാക്കാനും ആരോ​ഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോ​ഗം തീരുമാനിച്ചു.

മൂന്നാം തരം​ഗ സാധ്യത മുന്നിൽ നിൽക്കുന്നതിനാൽ വാക്സിനേഷൻ പരമാവധി കൂട്ടും. 60 വയസിന് മുകളിലുള്ളവരിൽ ഒരു ഡോസ് വാക്സിനെങ്കിലും ഉറപ്പാക്കണമെന്നാണ് നിർദേശം. ആശുപത്രികളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം പരമാവധി വർധിപ്പിക്കാനും തീരുമാനമായി. നിലവിൽ ഓക്സിജൻ കരുതൽ ശേഖരമുണ്ട്. എന്നാൽ ആവശ്യം വന്നാൽ കർണാടകയെക്കൂടി ആശ്രയിക്കാനുള്ള തീരുമാനവുമുണ്ട്. ആശുപത്രികളിലെ തീവ്ര പരിചരണ വിഭാ​ഗങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. കുഞ്ഞുങ്ങൾക്കായുള്ള ഐസിയു സംവിധാനങ്ങളും പൂർണതോതിൽ സജ്ജമാക്കിവരികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only