👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


18 ഓഗസ്റ്റ് 2021

അവസാന നിമിഷം വരെ ഉദ്യോഗസ്ഥരെ സംരക്ഷിച്ചു : ഒടുവിൽ ഐടിബിപി സൈനികരും ശ്വാനസേനയും തിരികയെത്തി
(VISION NEWS 18 ഓഗസ്റ്റ് 2021)




അഫ്ഗാനിലെ ഇന്ത്യന്‍ എംബസ്സിയുടെ സുരക്ഷ അവസാന നിമിഷം വരെ കാത്തുസൂക്ഷിച്ച സേനാ വിഭാഗം തിരികെ എത്തി. ഇന്തോ ടിബറ്റന്‍ സൈനികരും ബോംബ് സ്‌ക്വാഡില്‍ പെട്ട ശ്വാനസേനയുമാണ് നാട്ടില്‍ തിരികെ എത്തിയത്.

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ സൈനികരെയാണ് അഫ്ഗാനിലെ ഇന്ത്യന്‍ എംബസ്സിക്കകത്തെ സുരക്ഷയ്‌ക്കായി നിയോഗിച്ചത്. അഫ്ഗാനില്‍ നിന്നും 99 ഐടിബിപി കമാന്റോകളും മൂന്ന് നായകളുമാണ് തിരികെ എത്തിയത്. ഇന്നലെ നാട്ടിലെത്തിയ 30 എംബസി ഉദ്യോഗസ്ഥര്‍ക്കും 21 ഇന്ത്യന്‍ പൗരന്മാര്‍ക്കുമൊപ്പമാണ് സൈനികരും നാട്ടിലെത്തിയത്.

വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനമാണ് ഹമീദ് കര്‍സായി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരുമായി പറന്നുയര്‍ന്നത്. മായ, റൂബി, ബോബി എന്നീ മൂന്ന് നായകള്‍ കെ-9 ബോംബ് സ്‌ക്വാഡിന്റെ ഭാഗമായിട്ടാണ് അഫ്ഗാനില്‍ സേവനം അനുഷ്ഠിച്ചിരുന്നത്. 150 അര്‍ദ്ധസൈനികരാണ് എംബസി സുരക്ഷയ്‌ക്കായി നിയോഗിക്ക പ്പെട്ടിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only