👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


04 ഓഗസ്റ്റ് 2021

ആമസോണില്‍ നാളെ മുതല്‍ കിടിലന്‍ 'ഫ്രീഡം ഡേ' ഓഫറുകള്‍
(VISION NEWS 04 ഓഗസ്റ്റ് 2021)
പ്രൈം ഡേ ഓഫറുകള്‍ക്ക് പിന്നാലെ ആമസോണ്‍ നാളെ മുതല്‍ ഫ്രീഡം ഡേ ഓഫറുകള്‍ ആരംഭിക്കുകയാണ്. ആമസോണ്‍ ഫ്രീഡം ഡേ ഓഫറുകള്‍ ആഗസ്റ്റ് 5 മുതല്‍ 9 വരെ ലഭ്യമാകും. ഈ ഓഫറുകള്‍ സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ടെലിവിഷനുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഫാഷന്‍ - അടുക്കള ഉത്‌പന്നങ്ങള്‍ എന്നിങ്ങനെ എല്ലാ കാറ്റഗറികളിലും ഉണ്ടാകും. അടുത്തിടെ പുറത്തിറങ്ങിയ നോര്‍ഡ് 2 ഫോണുകള്‍ക്കും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആമസോണ്‍ ഫ്രീഡം ഡേ ഓഫറുകളില്‍ എക്സ്ചേഞ്ച് ഓഫറുകളിലൂടെയും, EMI ഓഫറുകളിലൂടെയും സാധനങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഉപഭോക്താക്കള്‍ക്ക് ബാങ്ക് ഓഫറുകളും ലഭിക്കും. പുതിയ സ്മാര്‍ട്ട്ഫോണുകളും ഫ്രീഡം ഡേയുടെ ഭാഗമായി ലോഞ്ച് ചെയ്യുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമല്ല, SBIയുടെ ഡെബിറ്റ് കാര്‍ഡുകള്‍ക്കും 10 ശതമാനം ക്യാഷ്ബാക്ക് ഉണ്ടാകും. ഇതെല്ലാം കൂടാതെ ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈമിന്റെ ക്യാഷ്ബാക്ക് റിവാര്‍ഡുകളും ലഭിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only