👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)

17 ഓഗസ്റ്റ് 2021

ലോക്ക്ഡൗണില്‍ ശമ്പളം ലഭിക്കാത്ത സഹകരണ ജീവനക്കാര്‍ക്ക് ആശ്വാസ ധനസഹായം; മന്ത്രി വി.എന്‍. വാസവന്‍
(VISION NEWS 17 ഓഗസ്റ്റ് 2021)
കൊവിഡ് രണ്ടാം തരംഗത്തില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് ശമ്ബളം ലഭിക്കാത്ത സഹകരണ ജീവനക്കാര്‍ക്ക് 2500 രൂപ ആശ്വാസ ധനസഹായം സഹകരണ മന്ത്രി വി.എന്‍. വാസവന്‍ പ്രഖ്യാപിച്ചു. കേരള സംസ്ഥാന സഹകരണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാലയളവില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും ശമ്ബളമോ കമ്മിഷനോ ലഭിക്കാതിരുന്ന ജീവനക്കാര്‍ക്കും കമ്മിഷന്‍ ഏജന്റുമാര്‍ക്കുമായിരിക്കും ആനുകൂല്യം ലഭിക്കുകയെന്ന് സഹകരണ വെല്‍ഫയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only