👉വിഷൻ ന്യൂസ് ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക(Android Only)


26 ഓഗസ്റ്റ് 2021

ഹിമാചലിൽ വീണ്ടും മണ്ണിടിച്ചിൽ; ചണ്ഡീഗഡ് - മണാലി ദേശീയപാത അടച്ചു
(VISION NEWS 26 ഓഗസ്റ്റ് 2021)
മണ്ണിടിച്ചിലിനെ തുടർന്ന് ചണ്ഡീഗഡ് – മണാലി ദേശീയപാത അടച്ചു. ഒരാഴ്ചയായി സംസ്ഥാനത്ത് കനത്ത മഴപെയ്യുകയാണ്. ഇതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. വലിയ പാറ കഷണങ്ങൾ റോഡിലേക്ക് വീണുകിടക്കുകയാണ്. മണ്ണുമാന്തി യന്ത്രം, ക്രെയിൻ തുടങ്ങിയ ഉപയോഗിച്ച് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അധികൃതർ.

ഇന്ന് വൈകിട്ട് തന്നെ ദേശീയപാത തുറക്കുമെന്നും അറ്റകുറ്റപണികൾ പിന്നീട് നടത്തുമെന്നും ജില്ലാ പൊലീസ് മേധാവി ആശിഷ് ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ മണാലിയിലേക്കുള്ള പ്രധാന പാതയാണിത്. ഇന്ന് പുലർച്ചെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണാലിയിലേക്കും തിരിച്ചുമുള്ള നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങി കിടക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Whatsapp Button works on Mobile Device only